രണ്ടാം പകുതിയിൽ ഇരട്ടഗോളടിച്ചു; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി ജംഷഡ്പൂർ

ജെആർഡി ടാറ്റ സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടന്ന മത്സരത്തിൽ ആദ്യം ലീഡ് നേടിയത് സന്ദർശകരാണ്

Update: 2024-02-22 16:21 GMT

ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാൾ എഫ്‌സിയെ വീഴ്ത്തി ജംഷഡ്പൂർ എഫ്‌സി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഖാലിദ് ജമീലിന്റെ സംഘം വിജയിച്ചത്. റൊയ് തച്ചിക്കാവ (81), ജെറെമി മാൻസോറോ (97) എന്നിവരാണ് ജംഷഡ്പൂരിനായി ഗോൾ നേടിയത്.

Advertising
Advertising

ജെആർഡി ടാറ്റ സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടന്ന മത്സരത്തിൽ ആദ്യം ലീഡ് നേടിയത് സന്ദർശകരാണ്. 45ാം മിനിട്ടിൽ നന്ദകുമാറാണ് ഗോളടിച്ചത്. എന്നാൽ രണ്ടാം പകുതിയുടെ അവസാനത്തോടെ ഇരട്ടഗോളിലൂടെ ജംഷഡ്പൂർ കളിയിലേക്ക് തിരിച്ചുവരികയായിരുന്നു.

നിലവിൽ 20 പോയിൻറുമായി ആറാം സ്ഥാനത്താണ് ജംഷഡ്പൂർ. 26 പോയിൻറുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സാണ് തൊട്ടുമുമ്പിലുള്ളത്. 15 പോയിൻറുമായി എട്ടാം സ്ഥാനത്താണ് ഈസ്റ്റ് ബംഗാൾ.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News