ഇറ്റലിയുടെ യൂറോകപ്പ് ഹീറോ ലൊകാടെല്ലി യുവന്‍റസില്‍

സീരി എയിൽ ഇതുവരെ 144 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം എട്ടു ഗോളുകളും 11 അസിസ്റ്റും നേടിയിട്ടുണ്ട്

Update: 2021-08-19 15:32 GMT
Editor : ubaid | By : Web Desk

യൂറോ കപ്പിൽ ഇറ്റലിക്ക് വേണ്ടി ഗംഭീര പ്രകടനം കാഴ്ചവെച്ച ലൊകാടെല്ലി  ലൊകാടെല്ലി ട്രാൻസ്ഫർ യുവന്റസ് പൂർത്തിയാക്കി. സാസ്സുവോലോയിൽ നിന്നാണ് 23കാരനായ ലൊകാടെല്ലി യുവന്റസിൽ ചേർന്നത്.  . സ്വിറ്റ്സർലാന്റിന് എതിരായ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടി. അറ്റ്ലാന്റയുടെ അക്കാദമിയിലൂടെ വളർന്നു വന്ന ലൊകടെല്ലി എ.സി മിലാനിലൂടെ ആയിരുന്നു അരങ്ങേറ്റം നടത്തിയത്. പിന്നീട് സസുവോളയിൽ എത്തിയ താരം അവസാന രണ്ടു വർഷമായി അവിടെ ഗംഭീര പ്രകടനമായിരുന്നു നടത്തിയിരുന്നത്. സീരി എയിൽ ഇതുവരെ 144 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം എട്ടു ഗോളുകളും 11 അസിസ്റ്റും താരം നേടിയിട്ടുണ്ട്. ലൊകാടെല്ലിയെ 35 മില്യണോളം നൽകിയാണ് സസുവോളോയിൽ നിന്ന് യുവന്റസ് സ്വന്തമാക്കിയത്. താരം ക്ലബിൽ അഞ്ചു വർഷത്തെ കരാർ ഒപ്പുവെച്ചു. 

Advertising
Advertising

" എന്റെ സ്വപ്നം ഇപ്പോൾ സാക്ഷാൽക്കരിച്ചിരിക്കുന്നു. കുട്ടിക്കാലം മുതലേയുള്ള സ്വപ്നമായിരുന്നു ഇത്‌. അതിന് വേണ്ടി ഞാൻ കഠിനാദ്ധ്യാനം ചെയ്തു. കളത്തിൽ എല്ലാം സമർപ്പിച്ചു. അതാണ് എന്നെ ഇവിടെ എത്തിച്ചത്. ഏതായാലും ആരാധകർക്കിടയിലേക്ക് എത്താൻ ഞാൻ വളരെയധികം ആഗ്രഹിക്കുന്നു. ഏതായാലും ഇതൊരു തുടക്കം മാത്രമാണ് " ഇതാണ് ലൊകാടെല്ലി പറഞ്ഞു. 

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News