സന്തോഷ് ട്രോഫി: അഞ്ചടിച്ച് കേരളം, മിസോറാമിനെ തകർത്ത് ഫൈനൽ റൗണ്ടിൽ

ഗ്രൂപ്പിലെ അവസാന മത്സരത്തിൽ മിസോറാമിനെ 5-1ന് തകർത്തായിരുന്നു കേരളത്തിന്റെ ഫൈനൽ റണ്ട് പ്രവേശനം.

Update: 2023-01-08 13:13 GMT

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോളിൽ കേരളം ഫൈനൽ റൗണ്ടിൽ കടന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ മിസോറാമിനെ 5-1ന് തകർത്തായിരുന്നു കേരളത്തിന്റെ ഫൈനൽ റണ്ട് പ്രവേശനം. അവസാന മത്സരത്തിലെ ജയത്തോടെ ഗ്രൂപ്പ് രണ്ടിലെ ചാമ്പ്യന്മാരാവാനും കേരളത്തിനായി.

കേരളത്തിനായി നരേഷ് ഭാഗ്യനാഥന്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ നിജോ ഗില്‍ബര്‍ട്ട്, ഗിഫ്റ്റി ഗ്രേഷ്യസ്, വിശാഖ് മോഹനന്‍ എന്നിവരും വലകുലുക്കി. മിസോറമിനായി മല്‍സംഫെല ആശ്വാസ ഗോള്‍ കണ്ടെത്തി. മുപ്പത് മിനുറ്റ് വരെ കേരളത്തെ വരുതിയിലാക്കാന്‍ മിസോറാമിനായെങ്കിലും നരേഷ് ഭാഗ്യനാഥന്‍ ആദ്യം ലക്ഷ്യം കണ്ടതോടെ മിസോറാം തകര്‍ന്നു. പിന്നെ നാല് ഗോളുകള്‍ കൂടി മിസോറാം വലയിലെത്തിച്ചാണ് കേരളം കളി അവസാനിപ്പിച്ചത്.

Advertising
Advertising

ഫിനിഷിങ് ഒന്നുകൂടി മെച്ചപ്പെട്ടിരുന്നുവെങ്കില്‍ മിസോറാം വലയില്‍ ഇനിയും ഗോളുകള്‍ എത്തിയേനെ.  ഗ്രൂപ്പിലെ അഞ്ച് മത്സരങ്ങളും വിജയിച്ച കേരളം ആകെ അടിച്ചുകൂട്ടിയത് 24 ഗോളുകളാണ് വഴങ്ങിയതോ വെറും രണ്ട് ഗോള്‍ മാത്രം. ഡൽഹിയിലായിരിക്കും സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മൽസരങ്ങൾ നടക്കുക.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News