​ഫലസ്​തീന്‍ പതാകയുയര്‍ത്തി ലെസ്റ്റര്‍ താരങ്ങളുടെ എഫ്.എ കപ്പ് വിജയാഘോഷം

ചെല്‍സി ഫുട്‌ബോള്‍ ക്ലബ് ഉടമയും റഷ്യന്‍ ശതകോടീശ്വരനുമായ റോമന്‍ അബ്രമോവിച്ച് തീവ്ര വലതുപക്ഷ ഇസ്രാഈലി അധിനിവേശ സംഘടനയ്ക്ക് 100 മില്യണ്‍ ഡോളറിലധികം സംഭാവന നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ വര്‍ഷം പുറത്ത് വന്നിരുന്നു

Update: 2021-05-16 02:47 GMT
Editor : ubaid | By : Web Desk
Advertising

ലെസ്റ്റർ സിറ്റി കളിക്കാര്‍ പലസ്തീൻ പതാക ഉയർത്തി എഫ്.എ കപ്പ് ഫൈനൽ ജയം ആഘോഷിച്ചു. 20000 കാണികളെ സാക്ഷി നിര്‍ത്തിയാണ് ലെസ്റ്റർ സിറ്റിയുടെ കളിക്കാരായ ഹംസ ചൌധരിയും വെസ്ലി ഫോഫാനയും ചെൽസിക്കെതിരായ വിജയാഘോഷത്തിനിടെ പലസ്തീൻ പതാക ഉയർത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ബോംബാക്രമണങ്ങളും വ്യോമാക്രമണങ്ങളും ഇസ്രായേൽ സേനയിൽ നിന്നുള്ള പീഡനങ്ങളും നേരിട്ട പലസ്തീനികളുമായുള്ള ഐക്യദാര്‍ഢ്യ പ്രകടനമായിരുന്നു ഈ നീക്കം. 

ഐക്യദാർഢ്യം പ്രകടിപ്പിച്ചതിനും ഫലസ്തീനികളുടെ ശബ്ദം കൂടുതല്‍ ആളുകളിലേക്കെത്തിച്ചതിനും ലെസ്റ്റര്‍ കളിക്കാരെ  സോഷ്യൽ മീഡിയ ഉപയോക്താക്കളും ആരാധകരും പ്രശംസിച്ചു. ഏകപക്ഷീയമായ ഒരു ഗോളിന് ചെൽസിയെ പരാജയപ്പെടുത്തിയാണ് ലെസ്റ്റർ സിറ്റി എഫ്.എ കപ്പ് കിരീടം നേടിയത്. ലെസ്റ്റർ സിറ്റി ചരിത്രത്തിൽ ആദ്യമായാണ് എഫ്.എ കപ്പ് നേടുന്നത്.

https://www.mediaoneonline.com/sports/football/leicester-city-win-first-fa-cup-140370

ചെല്‍സി ഫുട്‌ബോള്‍ ക്ലബ് ഉടമയും റഷ്യന്‍ ശതകോടീശ്വരനുമായ റോമന്‍ അബ്രമോവിച്ച് തീവ്ര വലതുപക്ഷ ഇസ്രാഈലി അധിനിവേശ സംഘടനയ്ക്ക് 100 മില്യണ്‍ ഡോളറിലധികം സംഭാവന നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ വര്‍ഷം പുറത്ത് വന്നിരുന്നു. ഫലസ്തീന്‍ കുടുംബങ്ങളെ ജറുസലേമില്‍ നിന്ന് കുടിയൊഴിപ്പിച്ച തീവ്ര വലതുപക്ഷ ഇസ്രായേല്‍ സംഘടനയ്ക്കാണ് റോമന്‍ അബ്രമോവിച്ച് സംഭാവന നല്‍കിയിരിക്കുന്നതെന്ന് ബാങ്ക് രേഖകള്‍ പറയുന്നു. 2000 നും 2017 നും ഇടയില്‍ ബാങ്കുകള്‍ യു.എസ് അധികാരികള്‍ക്ക് അയച്ച 22,000 പേജുള്ള പൂഴ്ത്തിവെച്ച റിപ്പോര്‍ട്ടാണ് ചോര്‍ന്നത്.

കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍, അബ്രാമോവിച്ച് നടത്തുന്ന നാല് കമ്പനികള്‍ 'ജറുസലേമുമായുള്ള ഇസ്രാഈലിന്റെ നിലവിലുള്ളതും ചരിത്രപരവുമായ ബന്ധം ശക്തിപ്പെടുത്തുന്നതിനായി' പ്രവര്‍ത്തനം നടത്തുന്ന ഒരു വലതുപക്ഷ ഇസ്രാഈലി സംഘടനയായ എലഡിന് 100 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിരവധി പലസ്തീന്‍ കുടിയൊഴിപ്പിക്കലുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച സംഘടനയാണ് എലഡ്.

അതിനിടെ ഫ​ല​സ്​​തീ​നു​നേ​രെ​ ഇസ്രായേൽ നടത്തുന്ന ‍യു​ദ്ധ​സ​മാ​ന​ ആ​ക്ര​മ​ണം ‍ആ​റുനാൾ പിന്നിടവേ മരണം 140 കവിഞ്ഞു. ഹ​മാ​സിന്റെ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ ഒ​മ്പ​ത്​ ഇ​സ്രാ​യേ​ൽ പൗ​ര​ന്മാ​ർ ഇ​തേ​വ​രെ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്. ശനിയാഴ്ച ​ഗസ്സ​യി​ലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​നോ​ട്​ ചേ​ർ​ന്ന വീ​ടി​നു​മു​ക​ളി​ൽ ബോം​ബ്​ വ​ർ​ഷി​ച്ചു. എ​ട്ടു കു​ട്ടി​ക​ള​ട​ക്കം കു​ടും​ബ​ത്തി​ലെ പ​ത്തു പേ​രാ​ണ്​ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. 15 പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. അ​ഞ്ചു​മാ​സം പ്രാ​യ​മാ​യ കു​ഞ്ഞിനെ ജീ​വ​നോ​ടെ കെ​ട്ടി​ടാ​വ​ശി​ഷ്​​ട​ങ്ങ​ളി​ൽ നി​ന്ന്​ ര​ക്ഷ​പ്പെ​ടു​ത്തി. അ​ൽ​ജ​സീ​റ, അ​സോ​സി​യേ​റ്റ​ഡ്​ പ്ര​സ്​ തു​ട​ങ്ങി​യ മാ​ധ്യ​മ​സ്​​ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ബഹുനില കെ​ട്ടി​ടവും ഇസ്രായേൽ ​പൂർണമായും തകർത്തു. ഗ​സ്സ സി​റ്റി​യി​ലെ ജലാ കെട്ടിടം വ്യോ​മാ​ക്ര​മ​ണ​ത്തി​ലാണ്​ നി​ലം​പൊ​ത്തിയത്​. 




 


Tags:    

Editor - ubaid

contributor

By - Web Desk

contributor

Similar News