ലയണല്‍ മെസ്സിക്ക് കോവിഡ്

മെസ്സിയടക്കം നാല് പി.എസ്.ജി താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു

Update: 2022-01-02 12:21 GMT

സൂപ്പര്‍ താരം ലയണല്‍ മെസ്സിയടക്കം നാല് പി.എസ്.ജി താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. പി.എസ്.ജി യുടെ ഔദ്യോഗിക വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ലയണൽ മെസ്സിക്ക് പുറമെ ടീമിന്റെ ലെഫ്റ്റ് ബാക്ക് ജുവാൻ ബെർനറ്റ്, ബാക്ക് അപ് ഗോൾകീപ്പർ സെർജിയോ റികോ, മിഡ്ഫീൽഡർ നതാൻ ബിറ്റുമസാല എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ ടീമിന്റെ അടുത്ത രണ്ട് മത്സരങ്ങളും ഈ നാല്  താരങ്ങൾക്കും നഷ്ടമാവും. താരങ്ങൾ ഐസൊലേഷനിൽ പ്രവേശിച്ചെന്ന് ടീം ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.തിങ്കളാഴ്ച ഫ്രഞ്ച് കപ്പിൽ പി.എസ്.ജി ഫെഗ്നിസിനെ നേരിടാനിരിക്കെയാണ് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച വാര്‍ത്ത പുറത്ത് വരുന്നത്.

ഫ്രഞ്ച് ലീഗിലെ മറ്റൊരു ക്ലബ്ബായ മൊണോക്കെയിലെ ഏഴ് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരികരിച്ച വാര്‍ത്ത കഴിഞ്ഞയാഴ്ച പുറത്ത് വന്നിരുന്നു. ഫ്രാൻസില്‍  കോവിഡ് കേസുകൾ രണ്ട് ലക്ഷം കടന്നു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Sports Desk

contributor

Similar News