ഫിൻലാൻഡിനെ ഒരു ഗോളിന് വീഴ്ത്തി റഷ്യ

ഒന്നാം പകുതിയുടെ ഇഞ്ച്വറി സമയത്ത് അലക്‌സി മിറാൻചുകാണ് ചെമ്പടയ്ക്കായി ഗോൾ നേടിയത്

Update: 2021-06-16 16:45 GMT
Editor : abs
Advertising

സെന്റ്പീറ്റേഴ്‌സ്ബർഗ്: യൂറോ കപ്പിലെ രണ്ടാം റൗണ്ട് പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഫിൻലൻഡിനെ കീഴടക്കി റഷ്യ. ഒന്നാം പകുതിയുടെ ഇഞ്ച്വറി സമയത്ത് അലക്‌സി മിറാൻചുകാണ് ചെമ്പടയ്ക്കായി ഗോൾ നേടിയത്. ഗോൾ നേടിയ വീര്യത്തോടെ രണ്ടാം പകുതിക്ക് ഇറങ്ങിയ തുടർച്ചയായ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും അതൊന്നും ഗോളാക്കാനായില്ല. ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ വെയിൽസ് തുര്‍ക്കിയെ നേരിടും. അർധരാത്രിയിലെ മത്സരത്തിൽ ഇറ്റലിക്ക് സ്വിറ്റ്സര്‍ലാന്‍ഡ് ആണ് എതിരാളികൾ. 

കളിയുടെ 59 ശതമാനം സമയവും പന്ത് കൈവശം വച്ചത് റഷ്യയാണ്. 11 തവണ എതിർ ഗോൾമുഖത്തേക്ക് ഷോട്ടുകൾ ഉതിർത്തു. ഇതിൽ മൂന്നെണ്ണമാണ് ലക്ഷ്യത്തിലെത്തിയത്. ഫിൻലൻഡിന് ഒരു ഷോട്ട് മാത്രമാണ് ടാർഗറ്റിലെത്തിക്കാനായത്.

പ്രതിരോധത്തിന് മേൽക്കൈയുള്ള 3-2-3-2 ശൈലിയിലാണ് കോച്ച് മർകു കനെറേവ ഫിൻലൻഡിനെ കളത്തിലിറക്കിയത്. 4-3-3 ശൈലിയിലാണ് റഷ്യ ഇറങ്ങിയത്. കളിയുടെ തുടക്കത്തില്‍ തന്നെ ഫിന്‍ലാന്‍ഡ് ജോയൽ പോഹ്ജാൻപാലോയിലൂടെ ഗോൾ നേടിയെങ്കിലും വാർ പരിശോധനയിലൂടെ റഫറി ഓഫ്‌സൈഡ് വിളിച്ചു. 

Tags:    

Editor - abs

contributor

Similar News