ചരിത്രമെഴുതി മുംബൈ സിറ്റി: എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ ഇന്ത്യൻ ക്ലബ്ബിന്റെ ആദ്യ ജയം

ഇറാഖി എയർഫോഴ്‌സ് ക്ലബ്ബിനെ തോൽപിച്ചായിരുന്നു മുംബൈയുടെ സ്വപ്ന നേട്ടം. അതും ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്.

Update: 2022-09-07 06:32 GMT
Editor : rishad | By : Web Desk

റിയാദ്: എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ ചരിത്രമെഴുതി മുംബൈ സിറ്റി എഫ്.സി. മറ്റൊരു ഇന്ത്യന്‍ ക്ലബ്ബിനും അവകാശപ്പെടാനില്ലാത്തൊരു നേട്ടമാണ് മുംബൈ കഴിഞ്ഞ ദിവസം സൗദിയുടെ തലസ്ഥനമായ റിയാദില്‍ രചിച്ചത്. ഇറാഖി എയർഫോഴ്‌സ് ക്ലബ്ബിനെ തോൽപിച്ചായിരുന്നു മുംബൈയുടെ സ്വപ്ന നേട്ടം. അതും ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്. 

ടൂർണമെന്റിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ ക്ലബ്ബ് ജയം സ്വന്തമാക്കുന്നത്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് മുംബൈയുടെ തിരിച്ചുവരവ് എന്നത് വിജയത്തിന്റെ മാറ്റ് കൂട്ടുന്നു. പൊരിഞ്ഞ മത്സരം നടന്നെങ്കിലും ആദ്യ പകുതിയിൽ ഗോളൊന്നും പിറന്നില്ല. 59ാം മിനുറ്റിൽ ഹമ്മാദി അഹമ്മദിലൂടെ ഇറാഖി ക്ലബ്ബ് ലീഡെടുത്തു. ഇതിന്റെ ആരവം 70ാം മിനുറ്റ് വരെ നീണ്ടുനിന്നുള്ളൂ.

Advertising
Advertising

ഡീഗോ മൗറീസിയോയാണ് പെനൽറ്റി കിക്ക് വലയിലെത്തിച്ച് മുംബൈക്ക് സമനില നേടിക്കൊടുത്തത്. അഞ്ച് മിനുറ്റിനപ്പുറം രാഹുൽ ബേക്കെയിലൂടെ മുംബൈ ലീഡ് നേടി. ആ, ലീഡ് ഫൈനൽ വിസിൽ മുഴങ്ങുംവരെ മുംബൈ നിലനിർത്തി. ഫലമോ, ചരിത്ര വിജയവും. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ സൗദി ക്ലബ്ബ് അൽ ഷബാബുമായിട്ട് മുംബൈ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോറ്റിരുന്നു. രണ്ടാം മത്സരത്തിലാണ് മുംബൈയുടെ ശക്തമായ തിരിച്ചുവരവ്. 

മുംബൈ സിറ്റി എഫ്.സിയുടെ വിജയം ആഘോഷമാക്കുകയാണ് ഇന്ത്യൻ ഫുട്‌ബോൾ ആരാധകർ. ഇന്ത്യൻ ഫുട്‌ബോൾ ടീം വരെ മുംബൈ സിറ്റി എഫ്.സിയെ അഭിനന്ദിച്ച് രംഗത്തെത്തി. 

Summary- Mumbai City FC become first Indian club to win in AFC Champions ലീഗ്




Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News