പരിക്ക് വില്ലനായി, മൂന്ന് മാസം പുറത്തിരിക്കേണ്ടിവരും, ഇന്ത്യയിലേക്ക് ഇല്ല

ക്ലബ്ബ് ഇതുസംബന്ധിച്ച ഔദ്യേഗിക അറിയിപ്പ് നൽകിയില്ലെങ്കിലും വരും ദിവസങ്ങളിൽ ഉണ്ടാകാനാണ് സാധ്യത.

Update: 2023-10-19 03:16 GMT
Editor : rishad | By : Web Desk
Advertising

ബ്രസീലിയ: കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് സൗദി ക്ലബ്ബ് അൽഹിലാലിന്റെ ബ്രസീൽ സൂപ്പർതാരം നെയ്മറിന് മിനിമം മൂന്ന് മാസത്തെ മത്സരങ്ങൾ നഷ്ടമാകും. ക്ലബ്ബ് ഇതുസംബന്ധിച്ച ഔദ്യേഗിക അറിയിപ്പ് നൽകിയില്ലെങ്കിലും വരും ദിവസങ്ങളിൽ ഉണ്ടാകാനാണ് സാധ്യത.

ഇതിൽ ഇന്ത്യയിൽ നടക്കുന്ന മുംബൈ സിറ്റി എഫ്.സിക്കെതിരായ മത്സരവും ഉൾപ്പെടും. ഉറുഗ്വെയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയാണ് നെയ്മറിന് പരിക്കേൽക്കുന്നത്. കണ്ണീരോടെയാണ് സൂപ്പർതാരം ഗ്രൗണ്ട് വിട്ടത്. മത്സരത്തിൽ ബ്രസീൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽക്കുകയും ചെയ്തു. എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ മുംബൈ സിറ്റി എഫ്.സിക്കെതിരെ നവംബർ ആറിനായിരുന്നു അൽ ഹിലാലിന്റെ മത്സരം.

ഇന്ത്യയിലെ നെയ്മർ- ബ്രസീൽ ആരാധകരെല്ലാം ആകാംക്ഷയോടെയായിരുന്നു മത്സരത്തെ നോക്കിക്കണ്ടിരുന്നത്. ആദ്യ പകുതിയുടെ അവസാനത്തിലാണ് കാലിടറി വീണ് നെയ്മറിന് പരിക്കേല്‍ക്കുന്നത്. ഇടത് കാൽമുട്ടിൽ മുറുകെപ്പിടിച്ച നെയമര്‍, വേദനയാല്‍ പുളയുന്നത് കാണാമായിരുന്നു. ഉടൻ തന്നെ മെഡിക്കൽ സംഘം അദ്ദേഹത്തെ പരിചരിക്കുകയും പിന്നീട് സ്ട്രെച്ചറിൽ ഫീൽഡിന് പുറത്തേക്ക് കൊണ്ടുപോവുകയുമായിരുന്നു.

ഇതിനു മുമ്പ് ആറ് മാസത്തോളം പരിക്ക് കാരണം പുറത്തിരുന്ന നെയ്മര്‍ ഒരു മാസം മുമ്പാണ് കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്. ഇതിനിടെയാണ് വീണ്ടും പരിക്കേല്‍ക്കുന്നത്. അതേസമയം വെനസ്വേലയ്‌ക്കെതിരായ ബ്രസീലിന്റെ മുൻ മത്സരത്തിലെ മോശം പ്രകടനത്തെത്തുടർന്ന് നെയ്‌മർ ആരാധകരുടെ വിമർശനം നേരിട്ടിരുന്നു, അത് 1-1 ലാണ് മത്സരം അവസാനിപ്പിച്ചത്. 

Summary- Neymar miss trip to India for match against Mumbai City FC

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News