സംപോളി സെവിയ്യക്കു പുറത്തേക്കോ?

ജോസ് മെൻഡിലിബാറിനെ അടുത്ത പരിശീലകനായി കൊണ്ടുവരാൻ ടീം ബോർഡ് തിരക്കിട്ട ചർച്ചകൾ തുടരുകയാണെന്നാണ് പുറത്തു വരുന്ന വിവരം.

Update: 2023-03-20 15:46 GMT

Jorge Sampaoli

അർജന്റീനിയൻ പരിശീലകൻ ജോർജ് സംപോളി സ്പാനിഷ് ക്ലബ് സെവിയ്യക്ക് പുറത്തേക്കെന്ന് സൂചന. സ്പാനിഷ് മീഡിയകളുടെ റിപ്പോർട്ട് പ്രകാരം അർജന്റീനിയൻ പരിശീലകനെ ക്ലബ് അടുത്ത മണിക്കൂറുകൾക്കുള്ളിൽ തന്നെ പുറത്താക്കും. ജോസ് മെൻഡിലിബാറിനെ അടുത്ത പരിശീലകനായി കൊണ്ടുവരാൻ ടീം ബോർഡ് തിരക്കിട്ട ചർച്ചകൾ തുടരുകയാണെന്നാണ് പുറത്തു വരുന്ന വിവരം.

Advertising
Advertising

നിലവിൽ ലാലിഗയിൽ ഫോമില്ലാതെ വലയുകയാണ് സെവിയ്യ. തരം താഴ്ത്തൽ ഭീഷണി നേരിടുന്ന ടീം പോയിന്റ് ടേബിളിൽ പതിനെട്ടാമതുള്ള വലൻസിയുമായി രണ്ടു പോയിന്റ് വ്യത്യാസമേ പതിനാലാമതുള്ള സെവിയ്യക്കുള്ളൂ. 

സ്പാനിഷ് പരിശീലകൻ ജൂലൻ ലോപെറ്റെഗിക്കു പകരമാണ് 63-കാരനായ സംപോളി 2016-17 സീസണു ശേഷം ഒരിക്കൽ കൂടി സെവിയ്യയിലേക്ക് മടങ്ങിവന്നത്. പക്ഷേ മടങ്ങിവരവിൽ പ്രതീക്ഷിച്ച വിജയം നേടാൻ സംപോളിക്ക് കഴിഞ്ഞില്ല. എങ്കിലും യൂറോപ്പ ലീഗിൽ അവസാന എട്ടിലേക്ക് ടീമിനെ നയിക്കാൻ അർജന്റീനക്കാരന് കഴിഞ്ഞു. ഞായറാഴ്ച്ച നടന്ന മൽസരത്തിലും ഗെറ്റാഫക്കേതിരെ പരാജയമായിരുന്നു സംപോളിയുടെ സംഘത്തിന്. ചിലെ, അർജന്റീന ദേശീയ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട് ജോർജ് സാംപോളി.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News