റോണോ- മെസി പോരാട്ടം നടക്കില്ല; ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ പോരാട്ടങ്ങളുടെ നറുക്കെടുപ്പ് വീണ്ടും നടത്തും

നറുക്കെടുപ്പിനിടെ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ പേരെഴുതിയ ബോൾ തെറ്റായ പാത്രത്തിൽ വെച്ചതാണ് പിഴവിന് കാരണമായത്

Update: 2021-12-13 14:18 GMT
Editor : dibin | By : Web Desk
Advertising

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ പോരാട്ടങ്ങളുടെ നറുക്കെടുപ്പ് വീണ്ടും നടത്തുമെന്നറിയിച്ച് യുവേഫ.നേരത്തെ നടത്തിയ നറുക്കെടുപ്പിൽ സാങ്കേതിക പിഴവുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഈ നറുക്കെടുപ്പ് അസാധുവായതായി യുവേഫ അറിയിച്ചു.

നറുക്കെടുപ്പിനിടെ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ പേരെഴുതിയ ബോൾ തെറ്റായ പാത്രത്തിൽ വെച്ചതാണ് പിഴവിന് കാരണമായത്. നറുക്കെടുപ്പ് ഇന്നുതന്നെ വീണ്ടും നടത്തും.

മാഞ്ചെസ്റ്റർ യുണൈറ്റഡിന് പി.എസ്.ജിയെ എതിരാളിയായി ലഭിച്ചതും അത്ലറ്റിക്കോ മാഡ്രിഡിന് ബയേൺ മ്യൂണിക്ക് എതിരാളിയായതും ഈ പിഴവ് കൊണ്ടാണ്.

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News