ഇന്ത്യ അണ്ടർ 23 ടീമിൽ മൂന്ന് മലയാളികൾ; ‌അജ്‌സലിനും എബിൻദാസിനും ആദ്യ കാൾ അപ്പ്

Update: 2026-03-22 17:45 GMT
Editor : Harikrishnan S | By : Sports Desk

ന്യൂ ഡൽഹി: മാർച്ച് 25ന് തുടങ്ങുന്ന ത്രി രാഷ്ര പരമ്പരക്കുള്ള ഇന്ത്യ അണ്ടർ 23 ടീമിൽ മൂന്ന് മലയാളികൾ. മുഹമ്മദ് അജ്‌സൽ, എബിൻദാസ് യേശുദാസ്, മുഹമ്മദ് സനാൻ എന്നിവരാണ് ടീമിലെ മൂന്ന് മലയാളികൾ. അജ്‌സലിനും എബിൻദാസിനും ആദ്യമായാണ് ഇന്ത്യ അണ്ടർ 23 ടീമിലേക്ക് വിളിയെത്തുന്നത്.

അരുണാചൽ പ്രദേശിലെ യുപിയയിൽ മാർച്ച് 25 മുതലാണ് ത്രി രാഷ്ട്ര പരമ്പര നടക്കാൻ പോകുന്നത്. മാർച്ച് 28ന് ഭൂട്ടാനും, മാർച്ച് 31ന് തന്ജീകിസ്താനുമാണ് ഇന്ത്യയുടെ എതിരാളികൾ. സഹൃദ പരമ്പരക്കായുള്ള നോശാദ് മൂസയുടെ 24 അംഗ ടീമിലേക്കാണ് മൂന്ന് മലയാളി താരങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്.

സൂപ്പർ ലീഗ് കേരളയുടെ രണ്ടാം പതിപ്പിൽ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ ജേതാവായിരുന്നു മുഹമ്മദ് അജ്‌സൽ. സീസണിൽ കാലിക്കറ്റ് എഫ്സിക്കായി ഏഴുഗോളുകളാണ് അജ്‌സൽ നേടിയത്. അതെ സമയം എസ്എൽകെ രണ്ടാം സീസണിലെ ജേതാക്കളായ കണ്ണൂർ വാരിയേഴ്‌സ് നിരയിലെ സുപ്രധാന താരമായിരുന്നു എബിൻദാസ്. നിലവിൽ ഇരുവരും ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പമാണ്. ഐഎസ്എൽ ടീമായ ജംഷഡ്‌പൂർ എഫ്സിയുടെ താരമാണ് മുഹമ്മദ് സനാൻ. നവംബറിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ സീനിയർ ടീമിനായി അരങ്ങേറ്റം കുറിച്ച താരമാണ് സനാൻ. 

Tags:    

Writer - Harikrishnan S

contributor

Editor - Harikrishnan S

contributor

By - Sports Desk

contributor

Similar News