യുക്രൈനെതിരെ ജയം; 64 വർഷത്തിന് ശേഷം വെയിൽസിന് ലോകകപ്പ് യോഗ്യത

ലോകകപ്പിൽ ഇംഗ്ലണ്ട്, ഇറാൻ, അമേരിക്ക ടീമുകൾക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് വെയിൽസ് കളിക്കേണ്ടത്. ഇതോടെ ഖത്തർ ലോകകപ്പിന് യോഗ്യത നേടിയ ടീമുകളുടെ എണ്ണം 30 ആയി.

Update: 2022-06-06 01:19 GMT

പൊരുതിക്കളിച്ച യുക്രൈനിനെ എതിരില്ലാത്ത ഒരുഗോളിന് തോൽപ്പിച്ച് വെയിൽസ് ഖത്തർ ലോകകപ്പിന് യോഗ്യത നേടി. 34-ാം മിനുട്ടിൽ ആൻഡ്രി യർമോലെങ്കോയുടെ ഓൺഗോളാണ് യുക്രൈന് തിരിച്ചടിയായത്.

64 വർഷത്തിന് ശേഷമാണ് വെയിൽസിന്റെ ലോകകപ്പ് പ്രവേശനം. ലോകകപ്പിൽ ഇംഗ്ലണ്ട്, ഇറാൻ, അമേരിക്ക ടീമുകൾക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് വെയിൽസ് കളിക്കേണ്ടത്. ഇതോടെ ഖത്തർ ലോകകപ്പിന് യോഗ്യത നേടിയ ടീമുകളുടെ എണ്ണം 30 ആയി. രണ്ട് ഇന്റർ കോണ്ടിനന്റൽ പ്ലേ ഓഫ് മത്സരങ്ങളാണ് ഇനി നടക്കാനുള്ളത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News