അനസ് വീണ്ടും ബൂട്ട്‌കെട്ടുന്നു; ഗോകുലം കേരള എഫ്.സിയുമായി കരാർ

2021-22ല്‍ ഐഎസ്എല്‍ ക്ലബായ ജംഷഡ്പൂര്‍ എഫ്‌സിക്ക് വേണ്ടിയാണ് അനസ് അവസാനമായി കളിച്ചത്.

Update: 2023-10-16 05:17 GMT
Editor : rishad | By : Web Desk

മലപ്പുറം: നീണ്ട ഇടവേളക്ക് ശേഷം മലയാളി ഫുട്ബോള്‍ താരം അനസ് എടത്തൊടിക വീണ്ടും മൈതാനത്തേക്ക്. ഐ ലീഗ് മുന്‍ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സിയിലൂടെയാണ് അനസിന്റെ തിരിച്ചുവരവ്. കൃത്യം പറഞ്ഞാല്‍ ഒന്നര വര്‍ഷത്തിന് ശേഷമാണ് അനസ് വീണ്ടും ബൂട്ട്കെട്ടുന്നത്.

2021-22ല്‍ ഐഎസ്എല്‍ ക്ലബായ ജംഷഡ്പൂര്‍ എഫ്‌സിക്ക് വേണ്ടിയാണ് അനസ് അവസാനമായി കളിച്ചത്. അവിടെ നാല് മത്സരങ്ങളില്‍ നിന്നായി 33 മിനിറ്റ് മാത്രമെ താരത്തിന് ആയുസുണ്ടായിരുന്നുള്ളൂ. 2019ല്‍ ഇന്ത്യന്‍ ടീമില്‍ നിന്നും അനസ് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. മികച്ച ഫോമില്‍ നിലനില്‍ക്കെ താരത്തിന്റെ അപ്രതീക്ഷിത വിരമിക്കല്‍ ആരാധകരെയും ഞെട്ടിച്ചിരുന്നു.

Advertising
Advertising

ഐഎസ്എല്ലിൽ കളിക്കുന്നതിനിടെ പരിക്ക് അലട്ടിയതിനാൽ അനസിന് ഇടവേളയെടുക്കാതെ മറ്റു വഴിയില്ലായിരുന്നു. ഈ സമയത്ത് കേരളാ പോലീസിൽ ജോലിക്ക് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. സ്റ്റീഫൻ കോൺസ്റ്റന്റൈൻ മുഖ്യ പരിശീലകനായിരുന്ന കാലത്ത് ഇന്ത്യൻ ദേശീയ ടീമിൽ അനസ് എടത്തൊടിക ചെലുത്തിയ സ്വാധീനം മികച്ചതായിരുന്നു. ദേശീയ ടീമിന്റെ പ്രതിരോധത്തിലെ ഒരു പ്രധാന താരം ആയിരുന്ന അദ്ദേഹം ഇന്ത്യയുടെ അന്താരാഷ്ട്ര ക്യാമ്പയ്‌നുകളിൽ നിർണായക പങ്ക് വഹിച്ചു.

ആഭ്യന്തര ലീഗിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഗോകുലം കേരളത്തിന് മാത്രമല്ല, ഇന്ത്യൻ ഫുട്ബോൾ സമൂഹത്തിനും ഉണര്‍വാണ്. ഇന്ത്യൻ ഫുട്ബോളിലെ ടോപ്പ് ഡിവിഷനിലേക്ക് യോഗ്യത നേടാനൊരുങ്ങുകയാണ് ഗോകുലം കേരള എഫ്.സി.അതിനാല്‍ തന്നെ ആരാധകർക്കിടയിൽ അനസ് എടത്തൊടികയുടെ സൈനിംഗ് ആവേശം സൃഷ്ടിക്കും.

അദ്ദേഹത്തിന്റെ നേതൃത്വ ഗുണങ്ങളും പരിചയവും കളിയെക്കുറിച്ചുള്ള അറിവും തീർച്ചയായും ക്ലബ്ബിന് ഗുണം ചെയ്യുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എഡു ബേഡിയ, മുന്നേറ്റതാരം അലക്‌സ് സാഞ്ചസ്, സ്‌പാനിഷ് ഡിഫൻഡർ നിലി എന്നിവരെയും ഗോകുലം കേരള ഈ സീസണില്‍ ടീമിലെത്തിച്ചിരുന്നു. 

Summary-Veteran defender Anas Edathodika signs for Gokulam Kerala



Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News