ഗാലറിയിൽ കോഹ്ലി വിളികള്‍; ആരാധകരോട് കലിപ്പ് കാട്ടി ഗംഭീർ, വീഡിയോ

കഴിഞ്ഞ ദിവസം ലഖ്‌നൗ-ചെന്നൈ മത്സരത്തിനിടെ ഗാലറി നിറയെ കോഹ്‍ലി വിളികള്‍ മുഴങ്ങിയിരുന്നു

Update: 2023-05-05 10:53 GMT

കഴിഞ്ഞയാഴ്ച ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ ലഖ്നൗ മത്സരത്തിന് ശേഷം മൈതാനത്തരങ്ങേറിയ നാടകീയ സംഭവങ്ങള്‍ക്ക് ശേഷം ഗൗതം ഗംഭീറിനെ വിടാതെ പിന്തുടരുകയാണ് കോഹ്‍ലി ആരാധകര്‍. കഴിഞ്ഞ ദിവസം ചെന്നൈക്കെതിരായ മത്സരത്തിന് മുമ്പ് ഗാലറി നിറയെ കോഹ്‍ലി വിളികള്‍ മുഴങ്ങി. ഗംഭീറിനെ പ്രകോപിപ്പിക്കാനാണ് ആരാധകര്‍ ഇത് ചെയ്തത് എന്ന് വ്യക്തം. 

  മത്സരം മഴമുടക്കിയതിന് ശേഷം പവലിയനിലേക്ക് കയറിപ്പോവുന്ന  ഗംഭീറിനെ നോക്കി ആരാധകര്‍ കോഹ്‍ലി  വിളികള്‍ മുഴക്കി. ഇത് കേട്ട് ഗംഭീര്‍ ആരാധകരെ രൂക്ഷമായി നോക്കുന്നൊരു വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. 

Advertising
Advertising

കഴിഞ്ഞയാഴ്ചയാണ് ലഖ്നൗ മെന്‍റര്‍ ഗൗതം ഗംഭീറും ബാംഗ്ലൂര്‍ സൂപ്പര്‍ താരം വിരാട് കോഹ്ലിയും തമ്മിൽ മൈതാനത്ത് വച്ച് വലിയ വാക്കേറ്റമാണുണ്ടായത്.

ലഖ്നൗ ഓൾറൗണ്ടർ കെയിൽ മെയേഴ്‌സിനോട് എന്തോ സംസാരിക്കുകയായിരുന്നു കോഹ്ലി. ആ സമയം മെയേഴ്‌സിന് അടുത്തേക്ക് നടന്നെത്തിയ ഗംഭീർ താരത്തെ കോഹ്ലിക്ക് അടുത്ത് നിന്ന് വിളിച്ച് കൊണ്ടു പോയി. ഇതിന് ശേഷം കോഹ്ലിയും ഗംഭീറും തമ്മിൽ ഗ്രൗണ്ടിൽ വാക്കേറ്റത്തിലേർപ്പെടുന്നതാണ് ആരാധകർ കണ്ടത്. സഹതാരങ്ങൾ ഇരുവരേയും പിടിച്ച് മാറ്റാൻ പിടിപ്പത് പണിപെട്ടു. സംഭവത്തില്‍ ഇരുതാരങ്ങള്‍ക്കും ബി.സി.സി.ഐ പിഴയേര്‍പ്പെടുത്തിയിരുന്നു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News