'പാരയായി' ന്യൂസിലാൻഡ്: ലോകകപ്പ് ഹോക്കിയിൽ ക്വാർട്ടർ കാണാതെ ഇന്ത്യ പുറത്ത്‌

മുഴുവൻ സമയത്തും ഇന്ത്യയും ന്യൂസിലൻഡും 3 ഗോളുകൾ നേടി സമനിലയിൽ പിരിഞ്ഞതിനെ തുടർന്നാണ് മത്സരം പെനാൽറ്റിയിലേക്ക് നീങ്ങിയത്

Update: 2023-01-22 16:20 GMT

ക്രോസ് ഓവർ മത്സരത്തിൽ ഷൂട്ടൗട്ടിലാണ് ഇന്ത്യയുടെ തോൽവി

ഭുവനേശ്വർ: ലോകകപ്പ് ഹോക്കിയിൽ ക്വാർട്ടർ കാണാതെ ഇന്ത്യ പുറത്ത്. ന്യൂസിലാന്‍ഡാണ് ഇന്ത്യയെ തോല്‍പിച്ചത്. ക്രോസ് ഓവർ മത്സരത്തിൽ ഷൂട്ടൗട്ടിലായിരുന്നു ഇന്ത്യയുടെ തോൽവി(4-5). ഏകദിന ലോകകപ്പ് ക്രിക്കറ്റിലുൾപ്പെടെ നിർണായക മത്സരത്തിൽ ന്യൂസിലാൻഡ്, ഇന്ത്യയുടെ വഴി മുടക്കിയിരുന്നു.

മുഴുവൻ സമയത്തും ഇന്ത്യയും ന്യൂസിലൻഡും 3 ഗോളുകൾ നേടി സമനിലയിൽ പിരിഞ്ഞതിനെ തുടർന്നാണ് മത്സരം പെനാൽറ്റിയിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ ന്യൂസീലന്‍ഡിനായി സീന്‍ ഫിന്‍ഡ്‌ലി രണ്ട് തവണയും നിക് വുഡ്‌സ്, ഹൈഡന്‍ ഫിലിപ്‌സ്, സാം ലെയ്ന്‍ എന്നിവരും ലക്ഷ്യം കണ്ടു. ഇന്ത്യയ്ക്കായി രാജ് കുമാര്‍ പാല്‍ രണ്ടു തവണയും ഹര്‍മന്‍പ്രീത് സിങ്, സുഖ്ജീത് സിങ് എന്നിവര്‍ക്കും മാത്രമാണ് ലക്ഷ്യം കാണാനായത്. ഷംഷെര്‍ സിങ്ങിന്റെ രണ്ട് കിക്കും പാഴായി.

Advertising
Advertising

മലയാളി താരവും ഗോള്‍കീപ്പറുമായ പി.ആര്‍ ശ്രീജേഷിന് പരിക്കേറ്റതിനാല്‍ കൃഷന്‍ ബഹാദൂര്‍ പഥകാണ് ഗോള്‍വല കാത്തത്.  

ഗ്രൂപ്പ് ഡിയില്‍ ഇംഗ്ലണ്ടിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായതോടെയാണ് ഇന്ത്യക്ക് ക്വാര്‍ട്ടറിലെത്താന്‍ ക്രോസ് ഓവര്‍ മത്സരം കളിക്കേണ്ടിവന്നത്. അതേസമയം പൂള്‍ സിയില്‍ മൂന്നാം സ്ഥാനക്കാരായാണ് ന്യൂസിലന്‍ഡ് ക്രോസ്ഓവര്‍ മത്സരത്തിനെത്തുന്നത്. ക്വാര്‍ട്ടറില്‍ നിലവിലെ ജേതാക്കളായ ബെല്‍ജിയമാണ് ന്യൂസിലാന്‍ഡിന്  എതിരാളികള്‍.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News