'അവരെന്നെ കറുത്ത കുരങ്ങനെന്ന് വിളിച്ചു'; ആസ്ട്രേലിയയിലെ വംശീയാധിക്ഷേപത്തെ കുറിച്ച് മനസ്സ് തുറന്ന് സിറാജ്

''അവർ മദ്യപ്പിച്ചാണത് പറയുന്നത് എന്ന് കരുതി ഞാന്‍ ആദ്യം അവഗണിച്ചു''

Update: 2023-03-15 06:11 GMT

ആസ്‌ട്രേലിയൻ പര്യടനത്തിനിടെ താൻ നേരിട്ട വംശീയാധിക്ഷേപത്തെ കുറിച്ച് മനസ്സ് തുറന്ന് ഇന്ത്യൻ പേസ് ബോളർ മുഹമ്മദ് സിറാജ്. തന്നെ ആസ്‌ട്രേലിയൻ ആരാധകർ കറുത്ത കുരങ്ങൻ എന്ന്  വിളിച്ചതായി സിറാജ് വെളിപ്പെടുത്തി. 2021 ൽ നടന്ന ആസ്‌ട്രേലിയൻ പര്യടനത്തിൽ സിഡ്‌നി ടെസ്റ്റിനിടെയാണ് ആസ്‌ട്രേലിയൻ ആരാധകര്‍ സിറാജിനെതിര വംശീയാധിക്ഷേപം നടത്തിയത്.

''അവരെന്നെ കറുത്ത കുരങ്ങനെന്ന് വിളിച്ചപ്പോൾ ഞാനാദ്യം അവഗണിച്ചു. മദ്യപിച്ചാണ് അവരത് പറയുന്നത് എന്നാണ് ഞാൻ കരുതിയത്. എന്നാൽ വീണ്ടും  അത് തുടർന്നപ്പോൾ അമ്പയർമാരോട് പരാതിപ്പെടാൻ ഞാന്‍ തീരുമാനിച്ചു. ക്യപ്റ്റൻ അജിൻക്യ രഹാനെയോട് പറഞ്ഞപ്പോൾ അദ്ദേഹം ഇക്കാര്യം അമ്പയർമാരോട് സൂചിപ്പിച്ചു''- സിറാജ് പറഞ്ഞു. ആര്‍.സി.ബി യുടെ പോഡ്‍കാസ്റ്റിലാണ് സിറാജിന്‍റെ വെളിപ്പെടുത്തല്‍.

Advertising
Advertising

Full View

അന്ന് പ്രശ്‌നം പരിഹരിക്കുന്നത് വരെ നിങ്ങൾക്ക് ഗ്രൗണ്ട് വിടാമെന്ന് അമ്പയർമാർ നിർദേശം നൽകിയതായി സിറാജ് വെളിപ്പെടുത്തി. അന്ന് ഇത് ചൂണ്ടിക്കാണിച്ച് ഇന്ത്യന്‍ ടീം മാച്ച് റഫറിക്ക് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ആസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ഇന്ത്യൻ താരങ്ങളോട് മാപ്പ് പറഞ്ഞു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News