കിവീസിനെ 372 റൺസിന് തകർത്തു; ടെസ്റ്റ് പരമ്പര ഇന്ത്യക്ക്

രണ്ടാം ടെസ്റ്റിൽ കിവികളെ 372 റൺസിന് തകർത്ത് രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ (1-0) സ്വന്തമാക്കി.

Update: 2021-12-06 07:37 GMT

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെയും ട്വന്റി 2- ലോകകപ്പിലെയും തോൽവിക്ക് ന്യൂസിലാൻഡിനോട് മധുരപ്രതികാരം ചെയ്ത് ഇന്ത്യ. രണ്ടാം ടെസ്റ്റിൽ കിവികളെ 372 റൺസിന് തകർത്ത് രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ (1-0) സ്വന്തമാക്കി.

സ്‌കോർ ഇന്ത്യ 325, ഏഴിന് 276 ഡിക്ലയേർഡ്, ന്യൂസിലാൻഡ് 62, 167

540 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കിവീസ് 167 റൺസിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റുകൾ വീതം വീഴ്ത്തിയ ആർ. അശ്വിനും ജയന്ത് യാദവുമാണ് കിവീസിനെ തകർത്തത്. അഞ്ചിന് 140 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡിന് 27 റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്.

Advertising
Advertising

രണ്ടാം ഇന്നിങ്‌സിൽ വെറും 62 റൺസിന് പുറത്തായ കിവീസിനെ ഫോളോ ഓൺ ചെയ്യിക്കാതെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റിന് 276 റൺസെടുത്ത് രണ്ടാം ഇന്നിങ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു.



Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News