'റോണോ സെലിബ്രേഷൻ അനുകരിക്കരുത്'; സിറാജിന് ഷമിയുടെ ഉപദേശം

കഴിഞ്ഞ ദിവസം ട്രാവിസ് ഹെഡ്ഡിന്‍റെ കുറ്റി തെറിപ്പിച്ച ശേഷം സിറാജ് റോണോ സെലിബ്രേഷന്‍ നടത്തിയിരുന്നു

Update: 2023-03-18 13:17 GMT

mohammed siraj

ഫുട്‌ബോൾ ലോകത്ത് ഏറെ തരംഗമായ സെലിബ്രേഷനാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോയുടേത്. ഫുട്‌ബോൾ ലോകത്തിന് അകത്തും പുറത്തുമായി നിരവധി പേരാണ് താരത്തിന്റെ സെലിബ്രേഷൻ അനുകരിക്കുന്നത്. ക്രിക്കറ്റ് മൈതാനങ്ങളിലും ഈ ആഘോഷം ഈയടുത്തിടേയായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കടുത്ത ആരാധകനായ മുഹമ്മദ് സിറാജ് പല തവണ വിക്കറ്റ് നേട്ടത്തിന് ശേഷം റോണോ സെലിബ്രേഷൻ അനുകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ആസ്‌ട്രേലിയക്കെതിരായ മത്സരത്തിലും താരം ഇതാവർത്തിച്ചു. രണ്ടാം ഓവറിൽ ട്രാവിസ് ഹെഡ്ഡിന്റെ കുറ്റി തെറിപ്പിച്ചതിന് ശേഷമായിരുന്നു സിറാജിന്റെ റോണോ മോഡൽ സെലിബ്രേഷൻ.

Advertising
Advertising

എന്നാലിപ്പോൾ സിറാജിനോട് ഇനി ഈ ആഘോഷം അനുകരിക്കരുത് എന്ന് ഉദേശിച്ചിരിക്കുകയാണ് സഹതാരം മുഹമ്മദ് ഷമി. മത്സരത്തിന് ശേഷം ഗ്രൗണ്ടിൽ വച്ച് നടന്നൊരു സംഭാഷണത്തിലാണ് താരത്തിന് ഷമി ഉപദേശം നൽകിയത്. 

താങ്കളുടെ ആ സെലിബ്രേഷന് പിന്നിലെ രഹസ്യമെന്താണ് എന്നായിരുന്നു സിറാജിനോട് ഷമിയുടെ ചോദ്യം. താനൊരു ക്രിസ്റ്റ്യാനോ ആരാധകനാണ് എന്നും അത് കൊണ്ട് താരത്തിന്റെ സെലിബ്രേഷൻ അനുകരിച്ചതാണെന്നുമായിരുന്നു സിറാജിന്റെ മറുപടി. എന്നാൽ താങ്കളോട് എനിക്ക് ഒരു ഉപദേശമുണ്ടെന്ന് പറഞ്ഞ ഷമി താങ്കൾ ആരുടെയെങ്കിലും ആരാധകനാവുന്നതിൽ കുഴപ്പമില്ലെന്നും എന്നാല്‍  താങ്കളെപ്പോലൊരു ഫാസ്റ്റ് ബോളർ അത്തരം ചാട്ടങ്ങൾ ഒഴിവാക്കേണ്ടതാണെന്നും പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News