മഞ്ഞക്കടലാകാന്‍ തയ്യാറായിക്കോ... ഐ.എസ്.എൽ അടുത്ത സീസൺ ഉദ്ഘാടന മത്സരം കൊച്ചിയിൽ

നേരത്തെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന്‍റെ മേൽക്കൂര പൊളിക്കുന്നതിനാല്‍ മത്സരം കൊച്ചിയില്‍ നിന്ന് മാറ്റുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

Update: 2022-04-06 14:25 GMT

കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ കേള്‍ക്കാന്‍ കൊതിച്ച ആ സന്തോഷ വാര്‍ത്ത ഇന്ന് ഔദ്യോഗികമായി പുറത്തുവിട്ടു. വരാനിരിക്കുന്ന ഐ.എസ്.എല്‍ സീസണില്‍ കേരളത്തിന്‍റെ എല്ലാ ഹോം മത്സരങ്ങള്‍ക്കും കൊച്ചി വേദിയാകും. അതുമാത്രമല്ല അടുത്ത സീസണിലെ ഉദ്ഘാടനമത്സരത്തിന് വേദിയാകുന്നതും കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയമായിരിക്കും.

ജി.സി.ഡി.എയും കേരള ബ്ലാസ്റ്റേഴ്സും സംയുക്തമായി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹോം മത്സരങ്ങള്‍ക്ക് പഴയതുപോലെ കൊച്ചി വേദിയാകുന്ന സന്തോഷത്തിലാണ് ആരാധകര്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് സീസണുകളിലും കേരളത്തിന് കൊച്ചിയില്‍ ഹോം മത്സരങ്ങള്‍ കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ആരാധകരും ഇതില്‍ നിരാശരായിരുന്നു.

Advertising
Advertising

അടുത്ത സീസണിലെ ഉദ്ഘാടന മത്സരത്തിന് കൂടി കൊച്ചി വേദിയാകുമെന്ന വാര്‍ത്ത ആരാധകരെ ആവേശക്കടലാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ബ്ലാസ്റ്റേഴ്സുമായി ദീര്‍ഘകാല ബന്ധമാണ് ജി.സി.ഡി.എ ആഗ്രഹിക്കുന്നതെന്നും ബ്ലാസ്റ്റേഴ്സിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ജി.സി.ഡി.എ പിന്തുണ നൽകുമെന്ന് ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള വ്യക്തമാക്കി.

ഈ വര്‍ഷം ആഗസ്റ്റില്‍ ബ്ലാസ്റ്റേഴ്സ് ടീം കൊച്ചിയിൽ പരിശീലനം ആരംഭിക്കുമെന്നും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് അറിയിച്ചിട്ടുണ്ട്. നേരത്തെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന്‍റെ മേൽക്കൂര പൊളിക്കുന്നതിനാല്‍ മത്സരം കൊച്ചിയില്‍ നിന്ന് മാറ്റുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.


Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News