'പ്രതിരോധം ഇനി അതിശക്തം'; ബംഗളൂരു സൂപ്പര്‍ താരത്തെ ടീമിലെത്തിച്ച് ബ്ലാസ്റ്റേഴ്സ്

2015 മുതൽ എ.ടി.കെ മോഹൻ ബഗാൻ താരമായിരുന്ന താരം കഴിഞ്ഞ വർഷമാണ് ബംഗളൂരുവിനൊപ്പം ചേർന്നത്

Update: 2023-06-01 11:35 GMT

prabir das

ബംഗളൂരു എഫ്.സി സൂപ്പർ താരം പ്രഭീർ ദാസിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഔദ്യോഗിക പേജിലൂടെ ടീം തന്നെയാണ്  ഇക്കാര്യം ആരാധകരെ അറിയിച്ചത്. ''പ്രതിരോധം ഇനി അതിശക്തം'' എന്ന തലക്കെട്ടിന് താഴെ പങ്കുവച്ച വീഡിയോയിലാണ് താരത്തെ സ്വന്തമാക്കിയ കാര്യ ബ്ലാസ്റ്റേഴ്സ് പുറത്തുവിട്ടത്. 

Advertising
Advertising

 കഴിഞ്ഞ സീസണിൽ ബംഗളൂരുവിന്‍റെ വിശ്വസ്തനായ പ്രതിരോധ ഭടനായിരുന്നു പ്രഭീര്‍.  ബംഗളൂരുവിനായി 20 മത്സരങ്ങളിൽ താരം ബൂട്ടണിഞ്ഞിട്ടുണ്ട്.

2015 മുതൽ എ.ടി.കെ മോഹൻ ബഗാൻ താരമായിരുന്ന പ്രഭീർ കഴിഞ്ഞ വർഷമാണ് ബംഗളൂരുവിനൊപ്പം ചേർന്നത്. ഒരു സ്വാപ് ഡീലിലൂടെയാണ് ബംഗളൂരു താരത്തെ തങ്ങളുടെ കൂടാരത്തിലെത്തിച്ചത്. മലയാളി താരം ആഷിഖ് കരുണിയനെയാണ് ടീം പ്രഭീറിന് പകരമായി വിട്ടുനൽകിയത്.

2015 ൽ ഡൽഹി ഡൈനാമോസിൽ നിന്ന് കൊൽക്കത്തക്കൊപ്പം ചേർന്ന പ്രഭീർ അക്കാലം മുതൽ ടീമിന്റെ ഫസ്റ്റ് ഇലവനിൽ സ്ഥിരം സാന്നിധ്യമായിരുന്നു. ഐ.എസ്.എല്ലിൽ ഇതുവരെ 106 മത്സരങ്ങളിൽ പ്രഭീർ കളിത്തിലിറങ്ങിയിട്ടുണ്ട്..

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News