തോറ്റ്.. തോറ്റ്; ഗോവക്ക് മുന്നിലും വീണ് ബ്ലാസ്‍റ്റേഴ്സ്

ബ്ലാസ്റ്റേഴ്സിന്‍റെ തോല്‍വി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്

Update: 2023-01-22 16:14 GMT
Advertising

ഫറ്റോദ: ഐ.എസ്.എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഗോവക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കൊമ്പന്മാര്‍ മുട്ടുകുത്തിയത്. സ്വന്തം തട്ടകമായ ഫറ്റോദ സ്റ്റേഡിയത്തില്‍ അരങ്ങേറിയ മത്സരത്തില്‍  ഗോവയുടെ ജയം ആധികാരികമായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ മുംബൈയോടും കേരളം വന്‍ മാര്‍ജിനില്‍  തോറ്റിരുന്നു. നിര്‍ണ്ണായക ജയത്തോടെ  പോയിന്‍റ് പട്ടികയില്‍ ഗോവ അഞ്ചാം സ്ഥാനത്തേക്ക് കയറി. 

കളിയുടെ തുടക്കത്തില്‍ അക്രമിച്ച് കളിച്ചെങ്കിലും പ്രതിരോധത്തിലെ പിഴവുകളാണ് ബ്ലാസ്റ്റേഴ്സിന് വിനയായത്. ഒന്നാം പകുതിയില്‍ തന്നെ ഗോവ രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്തിയിരുന്നു. പെനാല്‍ട്ടിയിലൂടെ ഐകര്‍ ഗുവാരോത്സനയാണ് ഗോവക്കായി ആദ്യം വലംകുലുക്കിയത്. 43 ാം മിനിറ്റില്‍ നോഹ് സദോയിയിലൂടെ ഗോവ ലീഡുയര്‍ത്തി. രണ്ടാം പകുതി ആരംഭിച്ച് അഞ്ച് മിനിറ്റിനകം ദിമിത്രിയോസ് ഡയമന്‍റകോസിലൂടെ കേരളം ഒരു ഗോള്‍ മടക്കി. എന്നാല്‍ 69 ാം മിനിറ്റില്‍ റെഡീമിലൂടെ ഗോവ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. 

എട്ട് മത്സരങ്ങളിലെ അപരാചിത കുതിപ്പിന് ശേഷമാണ് കേരളത്തിന്‍റെ രണ്ടാം തോല്‍വി. മുംബൈക്കെതിരെ എവേ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു കേരളത്തിന്‍റെ തോല്‍വി. തോറ്റെങ്കിലും പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തന്നെയാണ് ബ്ലാസ്റ്റേഴ്സ്. ഇനി  ലീഗിലെ അടുത്ത മത്സരങ്ങള്‍ കേരളത്തിന് നിര്‍ണ്ണായകമാണ്. 


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News