ആന്‍ഫീല്‍ഡ് റൂഫില്‍ ലീക്ക്; പരിഹസിച്ച് ചാന്‍റ് മുഴക്കി യുണൈറ്റഡ് ആരാധകര്‍

100 മില്യൺ യൂറോ മുടക്കി അടുത്തിടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ സ്റ്റേഡിയത്തിൽ ഇത്ര പെട്ടെന്നുണ്ടായ ചോർച്ച ലിവർപൂളിന് വലിയ നാണക്കേടാണുണ്ടാക്കിയത്

Update: 2025-01-07 08:00 GMT

'ആൻഫീൽഡ് ഈസ് ഫാളിങ് ഡൗൺ..'  ലിവർപൂൾ യുണൈറ്റഡ് ആവേശപ്പോര് മുറുകുന്നതിനിടെ ആൻഫീൽഡിലെ ഒരു സ്റ്റാന്റിൽ നിന്ന് യുണൈറ്റഡ് ആരാധകർ ഇങ്ങനെ വിളിച്ച് പറഞ്ഞു കൊണ്ടേയിരുന്നു. ലിവർപൂളിനെ വിറപ്പിച്ച യുണൈറ്റഡിന്റെ പോരാട്ട വീര്യത്തെക്കുറിച്ചൊന്നുമായിരുന്നില്ല കേട്ടോ ചാന്‍റ്. കാരണമറിഞ്ഞപ്പോൾ സോഷ്യൽ മീഡിയയിൽ ചിരിപടർന്നു.

ആ സമയത്ത് മഴ പെയ്ത് വിശ്വപ്രസിദ്ധമായ ആൻഫീൽഡിലെ റൂഫുകൾ ചോർന്നൊലിക്കുന്നുണ്ടായിരുന്നു. സ്റ്റാന്റുകളിലിരുന്നവരുടെ ശരീരത്തിലേക്ക് വെള്ളം വീണതോടെ യുണൈറ്റഡ് ആരാധകർ ലിവർപൂളിന് പരിഹസിച്ച് ചാന്റുകൾ മുഴക്കുകയായിരുന്നു.

Advertising
Advertising

100 മില്യൺ യൂറോ മുടക്കി അടുത്തിടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ സ്റ്റേഡിയത്തിൽ ഇത്ര പെട്ടെന്നുണ്ടായ ചോർച്ച ലിവർപൂളിന് വലിയ നാണക്കേടാണുണ്ടാക്കിയത്. സംഭവത്തിൽ ക്ലബ്ബ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News