ചാമ്പ്യന്‍സ് ട്രോഫി ടീമിലുണ്ടായിട്ടും വിരമിക്കല്‍ പ്രഖ്യാപിച്ച് സ്റ്റോയിനിസ്
ഐ.പി.എല്ലില്‍ പഞ്ചാബിന്‍റെ താരമാണ് സ്റ്റോയിനിസ്
Update: 2025-02-06 13:48 GMT
ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസീസ് ഓൾ റൗണ്ടർ മാർകസ് സ്‌റ്റോയിനിസ്. ഈ മാസം അരങ്ങേറാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫി ടീമിൽ ഇടംപിടിച്ച ശേഷമാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം.
2015 ലാണ് സ്റ്റോയിനിസ് ഓസീസിനായി ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചത്. 71 മത്സരങ്ങളിൽ നിന്ന് 1495 റൺസും 48 വിക്കറ്റുമാണ് സമ്പാദ്യം. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസീസിന് ഇനി സ്റ്റോയിനിസിന് പകരക്കാരനെ കണ്ടെത്തേണ്ടി വരും.
ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്സിന്‍റെ താരമാണ് സ്റ്റോയിനിസ്. ഇക്കുറി മെഗാ താരലേലത്തില്‍ 11 കോടി മുടക്കിയാണ് പഞ്ചാബ് താരത്തെ ടീമിലെത്തിച്ചത്.