ലോകകപ്പ് ഗോള്‍ വേട്ടയില്‍ മെസിക്ക് പുതിയ റെക്കോര്‍ഡ്; മറഡോണക്ക് ഒപ്പമെത്തി

തുടർച്ചയായ ആറാം അന്താരാഷ്ട്ര മത്സരത്തിൽ ആണ് ഇന്ന് മെസി ഗോൾ നേടിയത്

Update: 2022-11-26 22:24 GMT
Editor : ijas | By : Web Desk
Advertising

ലോകകപ്പില്‍ ഡീഗോ മറഡോണയുടെ ഗോള്‍ വേട്ടക്കൊപ്പമെത്തി ലയണല്‍ മെസി. 21 മത്സരങ്ങളില്‍ എട്ട് ഗോളുകളെന്ന മറഡോണയുടെ റെക്കോര്‍ഡിനൊപ്പമാണ് മെസി എത്തിയത്. മെക്സിക്കോക്ക് എതിരെ രണ്ടാം പകുതിയില്‍ നേടിയ ഗോളോടെയാണ് മെസി റെക്കോര്‍ഡ് സ്വന്തമാക്കിയത്. 64ആം മിനുറ്റില്‍ ഡീ മരിയ നല്‍കിയ പാസിലാണ് മെസി ലക്ഷ്യം തൊട്ടത്. മത്സരത്തിൽ എൻസോ ഫെർണാണ്ടസിന് ഗോളിലേക്കുള്ള വഴി കാണിച്ചതും മെസി ആയിരുന്നു. തുടർച്ചയായ ആറാം അന്താരാഷ്ട്ര മത്സരത്തിൽ ആണ് ഇന്ന് മെസി ഗോൾ നേടിയത്.

കരിയറില്‍ രണ്ടാം തവണയാണ് മെസി ഈ നേട്ടം കൈവരിക്കുന്നത്. ഈ ലോകകപ്പില്‍ ഇതുവരെ രണ്ട് ഗോളുകളാണ് മെസി നേടിയത്. മറഡോണയുടെ രണ്ടാം ഓര്‍മ്മദിനത്തിന് ശേഷം നടന്ന മത്സരത്തിലാണ് മെസിയുടെ റെക്കോര്‍ഡ് നേട്ടം എന്നതും ഇരട്ടി സന്തോഷമാണ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News