ആരാധകരേ ശാന്തരാകുവിന്‍... മെസ്സി റോണോ പോര് വീണ്ടും

നീണ്ട ഇടവേളക്ക് ശേഷമാണ് ക്രിസ്റ്റ്യാനോയും മെസ്സിയും നേര്‍ക്കുനേര്‍ വരുന്നത്

Update: 2023-12-12 09:19 GMT

റിയാദ്: ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ താരപ്പോരിന് ഒരിക്കൽ കൂടി കളമൊരുങ്ങുന്നു. നീണ്ട ഇടവേളക്ക് ശേഷം ഫുട്‌ബോൾ ലോകത്തെ രണ്ട് വലിയ പേരുകാരായ ക്രിസ്റ്റ്യാനോയും മെസ്സിയും നേർക്കു നേർ വരികയാണ്. ലയണൽ മെസ്സിയുടെ ഇന്റർമയാമി പ്രീസീസണിന്റെ ഭാഗമായി നടത്തുന്ന അന്താരാഷ്ട്ര ടൂറിലാണ് സൗദിയിലെത്തുന്നത്. റിയാദ് സീസൺ കപ്പിൽ അൽ നസ്‌റുമായും അൽ ഹിലാലുമായും ഇന്റർ മയാമി ഏറ്റുമുട്ടും.

ജനുവരി 19 ന് അൽ ഹിലാലുമായാണ് ഇന്റർ മയാമിയുടെ ആദ്യ മത്സരം. ഫെബ്രുവരി ഒന്നിനാണ് മെസ്സി റോണോ പോര്. രണ്ട് മത്സരങ്ങളും റിയാദിലെ കിങ്ഡം അരീനയിലാണ് അരങ്ങേറുക. ഇന്റർ മയാമിയുടെ ആദ്യ അന്താരാഷ്ട്ര ടൂറാണിത്.

Advertising
Advertising

കരിയറിൽ ഉടനീളം 35 തവണയാണ് മെസ്സിയും റോണോയും നേർക്കുനേർ വന്നത്. ഇതിൽ 16 മത്സരങ്ങളിൽ മെസ്സിയുടെ ടീം വിജയിച്ചപ്പോൾ 10 കളികളിൽ വിജയം റോണോക്കൊപ്പമായിരുന്നു. ഈ മത്സരങ്ങളിൽ മെസ്സി 21 ഗോളുകളും 12 അസിസ്റ്റും തന്റെ പേരിൽ കുറിച്ചപ്പോൾ റോണോ 20 ഗോളും ഒരു അസിസ്റ്റും തന്റെ പേരിൽ എഴുതിച്ചേർത്തു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News