മിച്ചൽ സ്റ്റാർക്കും ചാമ്പ്യൻസ് ട്രോഫിക്കില്ല; ഓസീസ് ഇതെന്ത് ഭാവിച്ചാണ്
നേരത്തേ ടീമിൽ ഉൾപ്പെട്ട ശേഷം മാർകസ് സ്റ്റോയിനിസ് വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നു
Update: 2025-02-12 10:24 GMT
ചാമ്പ്യൻസ് ട്രോഫിക്കുള്ള ഓസീസ് ടീമിൽ സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്ക് ഉണ്ടാവില്ല. വ്യക്തിപരമായ കാരണങ്ങളാൽ താരം വിട്ടു നിൽക്കും എന്ന് ക്രിക്കറ്റ് ആസ്‌ത്രേലിയ അറിയിച്ചു. നേരത്തേ പാറ്റ് കമ്മിൻസും ജോഷ് ഹേസൽവുഡും ടൂര്‍ണമെന്‍റിനുണ്ടാവില്ല എന്നറിയിച്ചിരുന്നു.
ടീമിൽ ഉൾപ്പെട്ട ശേഷം മാർകസ് സ്റ്റോയിനിസ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത് നേരത്തേ ആരാധകരെ ഞെട്ടിച്ചിരുന്നു. 2023 ൽ ലോകകപ്പ് ജയത്തിലേക്ക് ഓസീസിനെ നയിച്ച മൂന്ന് പേസ് ബോളർമാരില്ലാതെ ഇറങ്ങുന്ന ഓസീസിന് ഇക്കുറി കാര്യങ്ങൾ അത്ര എളുപ്പമാവില്ല. സ്റ്റീവ് സ്മിത്താണ് ടൂർണമെന്റിൽ ഓസീസ് ടീമിനെ നയിക്കുക.