30 ലക്ഷവും പ്രശസ്തി പത്രവും; പ്രഗ്യാനന്ദക്ക് തമിഴ്നാട് സര്‍ക്കാരിന്‍റെ ആദരം

രാജ്യത്തിനും തമിഴ്‌നാടിനും വലിയ നേട്ടമാണ് പ്രഗ്യാനന്ദ കൊണ്ടുവന്നതെന്ന് എം.കെ സ്റ്റാലിന്‍

Update: 2023-08-31 11:24 GMT

ചെന്നൈ: ചെസ് ലോകകപ്പില്‍ രാജ്യത്തിന്‍റെ അഭിമാനമായി മാറിയ ആര്‍ പ്രഗ്യാനന്ദയെ ആദരിച്ച് തമിഴ്നാട് സര്‍ക്കാര്‍. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍  സംസ്ഥാന സര്‍ക്കാരിന്‍റെ ആദരമായി 30 ലക്ഷം രൂപയും പ്രശസ്തി പത്രവും  താരത്തിന് സമ്മാനിച്ചു. താരത്തിന്‍റെ മാതാപിതാക്കളും ചടങ്ങില്‍ സംബന്ധിച്ചു. 

''യുവപ്രതിഭ പ്രഗ്യാനന്ദയെ കണ്ടുമുട്ടിയതിൽ ഏറെ സന്തോഷം. രാജ്യത്തിനും തമിഴ്‌നാടിനും വലിയ നേട്ടമാണ് പ്രാഗ് കൊണ്ടുവന്നത്. സംസ്ഥാന സർക്കാരിന്റെ ആദരമായി 30 ലക്ഷം രൂപയും പ്രശസ്തി പത്രവും താരത്തിന് സമ്മാനിച്ചു. കായികരംഗത്തെ യുവപ്രതിഭകളെ പരിപോഷിപ്പിക്കുന്നതിന് സര്‍ക്കാര്‍ എപ്പോഴും പ്രതിജ്ഞാബദ്ധരാണ്. ഈ മികവ് തുടരുക. ഭാവിയിലും ഈ കുതിപ്പ് തുടരട്ടെ''- എം.കെ സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.

Advertising
Advertising

ഇത് കായിക താരങ്ങൾക്ക് വലിയ പ്രചോദനമാണെന്ന് സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം പ്രഗ്യാനന്ദ പ്രതികരിച്ചു. ''44-ാമത് ചെസ് ഒളിമ്പ്യാഡ്, ചെസിന് വലിയ അംഗീകാരം നേടിക്കൊടുത്തു. എല്ലാ പിന്തുണയും നല്‍കുന്ന മുഖ്യമന്ത്രിക്കും കായിക മന്ത്രിക്കും നന്ദി പറയുന്നു''- പ്രഗ്യാനന്ദ പറഞ്ഞു. 

ചെസ് ലോകകപ്പ് ഫൈനലിൽ കടുത്ത പോരാട്ടം കാഴ്ചവച്ചാണ് പ്രാഗ് കീഴടങ്ങിയത്. ലോക ഒന്നാം നമ്പർ താരമാണ് മാഗ്നസ് കാൾസൻ.  ആദ്യ രണ്ടു ഗെയിമുകളും സമനിലയിലായതോടെയാണ് മത്സരം ടൈബ്രേക്കറിലേക്കു നീണ്ടത്. ടൈബ്രേക്കറിൽ ശക്തമായി പോരാടിയെങ്കിലും ആദ്യ ഗെയിമിൽ അടിപതറി.

ലോകകപ്പിലെ നാലാം റൗണ്ടിൽ ലോക രണ്ടാം നമ്പർ താര ഹിക്കാരു നക്കാമുറയെ അട്ടിമറിച്ചാണ് പ്രഗ്നാനന്ദ ക്വാർട്ടറിലെത്തിയത്. സെമിയിൽ ലോക മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെയും കീഴടക്കി ഫൈനലിലേക്കു കുതിക്കുകയായിരുന്നു.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News