ലോകകപ്പില്‍ ഇന്ന് പാക്-ദക്ഷിണാഫ്രിക്ക പോര്; സെമിസാധ്യത നിലനിർത്താൻ പാകിസ്താന് ജയം അനിവാര്യം

ഉച്ചയ്ക്ക് രണ്ടിന് ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം

Update: 2023-10-27 01:29 GMT

പാകിസ്താന്‍/ദക്ഷിണാഫ്രിക്ക

ചെന്നൈ: ക്രിക്കറ്റ് ലോകകപ്പിൽ ദക്ഷിണാഫ്രിക്ക ഇന്ന് പാകിസ്താനെ നേരിടും. സെമി സാധ്യത നിലനിർത്താൻ പാകിസ്താന് വിജയം അനിവാര്യം. ഉച്ചയ്ക്ക് രണ്ടിന് ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം.

ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച് ടൂർണമെന്‍റിലെ തുടക്കം മികച്ചതാക്കിയ പാകിസ്താന് നിലവിൽ കാര്യങ്ങൾ അത്ര സുഖകരമല്ല. അവസാന മത്സരത്തിൽ അഫ്ഗാനിസ്താനോടേറ്റ പരാജയം പാകിസ്താൻ താരങ്ങളുടെ ആത്മവിശ്വാസം കെടുത്തിയിട്ടുണ്ട്.

ചരിത്രത്തിലാദ്യമായായിരുന്നു ഏകദിനത്തിൽ അഫ്ഗാനോട് ടീം പരാജയപ്പെടുന്നത്. താരങ്ങൾ സ്ഥിരതയുള്ള പ്രകടനം പുറത്തെടുക്കാത്തതാണ് പാകിസ്താന് തിരിച്ചടിയാകുന്നത്. സ്ഥിരത ഇല്ലായ്മയോടൊപ്പം ഫീൽഡിങ്ങിലെ പിഴവും ടീമിന്‍റെ പരാജയത്തിൽ മുഖ്യപങ്ക് വഹിക്കുന്നു. ബാബർ അസമിന്‍റെ ക്യാപ്റ്റൻസിയിൽ മുൻതാരങ്ങളടക്കം വിമർശനം ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തിൽ താരത്തിൽ നിന്ന് മികച്ച പ്രകടനമാണ് ആരാധകർ ഇന്ന് പ്രതീക്ഷിക്കുന്നത്.

Advertising
Advertising

രണ്ട് വിജയങ്ങൾക്ക് ശേഷം തുടർച്ചയായി മൂന്ന് പരാജയങ്ങൾ ഏറ്റുവാങ്ങിയ ടീം ഇന്നും കൂടി തോറ്റാൽ സെമിയിലേക്ക് യോഗ്യത നേടിയെടുക്കൽ ദുഷ്കരമാകും. നെതർലന്‍റ്സിനോട് അപ്രതീക്ഷിതമായി പരാജയപ്പെട്ടത് ഒഴിച്ചാൽ തകർപ്പൻ പ്രകടനമാണ് ടൂർണമെന്‍റില്‍ ഇതുവരെ ദക്ഷിണാഫ്രിക്ക പുറത്തെടുത്തത്. അഞ്ച് കളികളിൽ നാലും വിജയയിക്കാനായി. നാല് കളികളിലും 100 റൺസിന് മുകളിലുള്ള വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്.

ബാറ്റർമാരുടെ കിടിലൻ പ്രകടനമാണ് മത്സരങ്ങൾ വിജയിക്കാൻ ടീമിന് സഹായകരമാകുന്നത്. ബാറ്റർമാരോടൊപ്പം ബൗളർമാരും സാഹചര്യത്തിനൊത്ത് ഉയരുന്നത് ടീമിന് കാര്യങ്ങൾ എളുപ്പമാകുന്നുണ്ട്. ഇന്നും കൂടി വിജിയിച്ച് സെമി ഉറപ്പിക്കലാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News