ടി എസ് ടി ടൂര്‍ണമെന്‍റില്‍ വെസ്റ്റ്ഹാം ജേഴ്സിയണിയാന്‍ രാഹുല്‍ കെ പി

ടി.എസ്.ടിയില്‍ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് രാഹുല്‍

Update: 2025-05-23 16:16 GMT

മലയാളി താരം രാഹുൽ കെ പി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ വെസ്റ്റ് ഹാമിന്‍റെ ജഴ്സിയണിയുന്നു.  ടി.എസ്.ടി സെവന്‍സ്  ടൂർണമെന്‍റിലാണ് താരം ഇംഗ്ലീഷ് ക്ലബ്ബിനായി കളത്തിലിറങ്ങുക. വെസ്റ്റ്ഹാം യുണൈറ്റഡ് ഔദ്യോഗികമായി സോഷ്യല്‍ മീഡിയ പേജുകളിലൂടെ രാഹുലിന്റെ സൈനിങ് പ്രഖ്യാപിച്ചു.

അമേരിക്കയിൽ അരങ്ങേറുന്ന പ്രമുഖ സെവൻസ് ചാമ്പ്യൻഷിപ് ആണ് ടി.എസ്.ടി. ടൂര്‍ണമെന്‍റില്‍ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് രാഹുല്‍.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News