ഋതുരാജ് ഗെയ്ക് വാദ് വിവാഹിതനാവുന്നു; വധു വനിതാ ക്രിക്കറ്റ് താരം

വിവാഹം ഈ മാസം മൂന്നിന്

Update: 2023-06-01 13:45 GMT
Advertising

ഐ.പി.എല്ലിൽ ചെന്നൈ അഞ്ചാം കിരീടം ചൂടുമ്പോൾ അതിന് പിന്നിൽ നിർണായക സാന്നിധ്യമായവരിൽ പ്രധാനിയാണ് ഇന്ത്യൻ ബാറ്റർ ഋതുരാജ് ഗെയ്ക്‍വാദ്. സീസണിൽ ആകെ 590 റൺസാണ് ഗെയ്ക്‍വാദ്  അടിച്ചെടുത്തത്. സീസണിൽ ചെന്നൈക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ തരമാണ് ഗെയ്ക് വാദ്.

2021 സീസണിൽ ഐ.പി.എല്ലിലെ ഓറഞ്ച് ക്യാപ്പ് ജേതാവായിരുന്നു ഗെയ്ക് വാദ്. ചെന്നൈയുടെ കിരീട നേട്ടത്തിന് പിറകേ വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണ് താരം. മഹാരാഷ്ട്ര വനിതാ ക്രിക്കറ്റ് താരം ഉത്കർഷ പവാറാണ് വധു. രണ്ട് വർഷമായി ഇരുവരും പ്രണയത്തിലാണ്. ഈ മാസം മൂന്നിനാണ് താര വിവാഹം.

മഹാരാഷ്ട്ര പേസ്  ബോളറായ ഉത്കർഷ ആഭ്യന്തര ക്രിക്കറ്റിൽ മഹാരാഷ്ട്ര വനിതാ ക്രിക്കറ്റ് ടീമിന് വേണ്ടി 10 മത്സരങ്ങളിൽ നിന്ന് അഞ്ച് വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2021 നവബർ 15 ന് പഞ്ചാബിനെതിരായ മത്സരത്തിലാണ് ഉത്കർഷ അവസാനമായി കളത്തിലിറങ്ങിയത്.

നിലവിൽ പൂനെയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യൻ ആന്റ് ഫിറ്റ്‌നസ് സയൻസിൽ വിദ്യാർഥിയാണ് ഉത്കർഷ. ഇത്തവണ ഐ.പി.എൽ ഫൈനലിൽ ചെന്നൈയെ പിന്തുണക്കാൻ ഉത്കർഷ ഗ്യാലറിയിലെത്തിയിരുന്നു

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News