ഇനി പാക് കടമ്പ; ഇന്ത്യന്‍ ക്യാമ്പില്‍ നിന്ന് ആരാധകര്‍ക്കൊരു സന്തോഷവാർത്ത

ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ നേടിയ വിജയങ്ങളുടെ ആവേശത്തിലാണ് ഇന്ത്യന്‍ ക്യാമ്പ്

Update: 2023-10-12 14:10 GMT

ലോകകപ്പിൽ ലഭിച്ച മികച്ച തുടക്കത്തിന്റെ ആവേശത്തിലാണ് ടീം ഇന്ത്യ. ആദ്യ മത്സരത്തിൽ കരുത്തരായ ഓസീസിനേയും രണ്ടാം മത്സരത്തിൽ അഫ്ഗാനെയും തകർത്ത ഇന്ത്യ ശനിയാഴ്ച ചിരവൈരികളായ പാകിസ്താനെ നേരിടാനൊരുങ്ങുകയാണ്. ലോകകപ്പ് ടീമില്‍ ഇന്ത്യയുടെ ഏറ്റവും പ്രധാന താരങ്ങളില്‍ ഒരാളാണ് ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. 

ചെറിയ കാലയളവുകൊണ്ടു തന്നെ ഇന്ത്യയുടെ വിശ്വസ്ത ഓപണറായി മാറിയ ഗിൽ ഈ വർഷം കത്തുന്ന ഫോമിലാണുള്ളത്. ഏഴു സെഞ്ച്വറി ഉൾപ്പെടെ 1,230 റൺസാണ് ഈ വർഷം മാത്രം താരം അടിച്ചുകൂട്ടിയത്. എന്നാല്‍ ലോകകപ്പിലെ ആദ്യ മത്സരത്തിന് തൊട്ടുമുമ്പ് താരത്തിന് ഡെങ്കിപ്പനി ബാധിച്ചു. ഇതോടെ ആദ്യ രണ്ട് മത്സരങ്ങളിലും താരം ടീമിന് പുറത്തായി.  രോഹിത് ശര്‍മക്കൊപ്പം ഇഷാന്‍ കിഷനാണ് ഗില്ലിന് പകരം ഓസീസിനെതിരെയും അഫ്ഗാനെതിരെയും ഓപ്പണറുടെ റോളിലെത്തിയത്. 

Advertising
Advertising

ഇപ്പോഴിതാ ഇന്ത്യന്‍ ക്യാമ്പില്‍ നിന്ന് ആരാധകര്‍ക്കൊരു  സന്തോഷ വാര്‍ത്ത എത്തിയിരിക്കുന്നു. പനി മാറി തിരിച്ചെത്തിയ ശുഭ്മാന്‍ ഗില്‍ ടീമിനൊപ്പം പരിശീലനം ആരംഭിച്ചു. മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ശനിയാഴ്ച  അരങ്ങേറുന്ന ഇന്ത്യ-പാക് പോരാട്ടത്തില്‍ താരം കളിക്കാനിറങ്ങുമെന്നാണ് സൂചന. 

ചെന്നൈയില്‍ ഇന്ത്യ-ആസ്‌ട്രേലിയ മത്സരത്തിനെത്തിയപ്പോഴാണ്  താരത്തിന് ഡെങ്കി ബാധിച്ചത്. പിന്നീട് താരം ചികിത്സയിലായിരുന്നു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News