ബൗളിങിലും തിളങ്ങി ജഡേജ; 174 റൺസിന് ശ്രീലങ്ക പുറത്ത്

ഇന്ത്യക്ക് 400 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്

Update: 2022-03-06 07:15 GMT
Editor : ലിസി. പി | By : Web Desk

മൊഹാലി ടെസ്റ്റിൽ ഇന്ത്യക്ക് 400 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. ശ്രീലങ്ക 174 റൺസിന് പുറത്തായി. എട്ടുവിക്കറ്റ് നഷ്ടത്തിൽ 574 എന്ന സ്‌കോറില് ഇന്ത്യ ഡിക്ലയർ ചെയ്തി രുന്നു.   കൂറ്റൻ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ ഇന്ത്യ ശ്രീലങ്കയെ ഫോളോ ഓൺ ചെയ്യിച്ചു. ബാറ്റിംഗിന് പുറമെ ബൗളിങിലും അസാമാന്യ ഫോം പുറത്തെടുത്ത രവീന്ദ്ര ജഡേജയാണ് ശ്രീലങ്കൻ ഇന്നിംഗ്‌സിന്റെ നട്ടെല്ലൊടിച്ചത്. ജഡേജ അഞ്ച് വിക്കറ്റ് നേടി.13 ഓവറിൽ 41 റൺസ് വഴങ്ങിയാണ് ജഡേജ അഞ്ചുവിക്കെറ്റെടുത്തത്.

അശ്വിനും ബൂമ്രയും 2 വീതം വിക്കറ്റ് നേടിയപ്പോൾ മുഹമ്മദ് ഷമിക്ക് ഒരു വിക്കറ്റ് ലഭിച്ചു. 61 റൺസ് നേടിയ പാതും നിസാങ്കയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറർ. അസലാങ്ക 29 റൺസും ക്യാപ്ടൻ കരുണരത്‌നെ 28 റൺസും വെറ്ററൻ താരം ഏയ്ഞ്ചലോ മാത്യൂസ് 22 റൺസും നേടി.

കൂറ്റൻ ലീഡ് വഴങ്ങിയ ശ്രീലങ്കയെ ഇന്ത്യ രണ്ടാമതും ബാറ്റ് ചെയ്യാൻ വിടുകയായിരുന്നു .രണ്ടാം ഇന്നിങ്‌സിലും ശ്രീലങ്കക്ക് ആദ്യവിക്കറ്റ് നഷ്ടമായി. അശ്വിനാണ് വിക്കറ്റ്.ഒറ്റ റൺസുപോലുമെടുക്കാതെ ഓപ്പണർ ലഹിരു തിരിമാന്നെയാണ് പുറത്തായത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ശ്രീലങ്ക ഒരു വിക്കറ്റ് നഷ്ടത്തിൽ 10 റൺസെന്ന നിലയിലാണ്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News