കൈ കൊടുത്തു, മുഖത്ത് അടിയും: തോറ്റതിന്റെ ദേഷ്യം തീർത്ത് 15കാരൻ

പാരീസിൽ. ജൂനിയർ ടെന്നീസ് മത്സരത്തിനിടെയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായ ആ അടി നടന്നത്. ഫ്രാൻസിന്റെ മൈക്കൽ കൗമ, ഘാനയുടെ റാഫേൽ നി അങ്കാര എന്നിവർ തമ്മിലായിരുന്നു മത്സരം.

Update: 2022-04-07 03:24 GMT

പാരിസ്: മത്സരശേഷം കളിക്കാർ പരസ്പരം കൈ കൊടുത്തു പിരിയാറാണ് പൊതുവെ. എന്നാൽ മുഖത്തടിച്ചാലോ. അതും തോറ്റതിന് പിന്നാലെ. അത്തരത്തിലുള്ള സംഭവം നടന്നു, പാരീസിൽ. ജൂനിയർ ടെന്നീസ് മത്സരത്തിനിടെയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായ ആ അടി നടന്നത്. ഫ്രാൻസിന്റെ മൈക്കൽ കൗമ, ഘാനയുടെ റാഫേൽ നി അങ്കാര എന്നിവർ തമ്മിലായിരുന്നു മത്സരം.  

മത്സരം ശേഷം ഇരുവരും കൈ കൊടുത്തെങ്കിലും മൈക്കൽ കൗമ എതിരാളിയുടെ മുഖത്ത് ഒരൊറ്റ അടിയും കൊടുത്തു. കൗമ മത്സരത്തില്‍ തോറ്റിരുന്നു.  വലതു കൈ കൊണ്ട് ഹസ്തദാനം നടത്തിയതിന് പിന്നാലെയായുരുന്നു ഇടത് കൈ കൊണ്ട് കൗമ, അങ്കാരക്കിട്ട് പൊട്ടിച്ചത്. ഗ്യാലറിയിരിരുന്ന ഒരാളാണ് വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. അതേസമയം അടി പൊട്ടിയതിന് ശേഷം എന്താണ് നടന്നതെന്ന് വ്യക്തമല്ല.

Advertising
Advertising

ടൂർണമെന്റിൽ കിരീട സാധ്യതയുള്ള താരമായിരുന്നു ഫ്രാൻസിന്റെ കൗമ. ടൈബ്രേക്കറിലാണ് പരാജയപ്പെട്ടത്. മത്സരത്തിന്റെ ആദ്യ സെറ്റ് പരാജയപ്പെട്ടിരുന്നുവെങ്കിലും രണ്ടാം സെറ്റ് തിരിച്ചുപിടിച്ച് തിരികെ വരികയായിരുന്നു. എന്നാൽ നിർണായക സെറ്റിൽ പരാജയപ്പെടുകയും ചെയ്തു. ഇതോടെയാണ് താരത്തിന് നിയന്ത്രണം നഷ്ടമായത്. സ്‌കോര്‍: 6-2,6-7,7-5-6


15-year-old tennis player Michael Kouame slaps opponent at the net after losing in ITF Juniors tournament in Accra

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News