വിംബിൾഡൺ ഫൈനൽ നാളെ; നൊവാക് ജോക്കോവിച്ച് കാർലസ് അൽക്കാരസിനെ നേരിടും

ജോക്കോവിച്ചിന്റെ മുപ്പത്തിയഞ്ചാം ഗ്രാൻഡ്‌ലാം ഫൈനലാണിത്

Update: 2023-07-16 17:08 GMT
Advertising

നാളെ നടക്കുന്ന വിംബിൾഡൺ ഫൈനലിൽ സെർബിയൻ താരം നൊവാക് ജോക്കോവിച്ച് സ്പാനിഷ് താരം കാർലസ് അൽക്കാരസിനെ നേരിടും. ഇറ്റലിയുടെ ജാനിക്ല സിന്നറെ 6-3,6-4,7-6 എന്ന സ്‌കോറിനു മറികടന്നാണ് ജോക്കോവിച്ച് വിംബിൾഡൺ ഫൈനലിലേക്ക് ഒമ്പതാം തവണ മുന്നേറിയത്. സെർബിയൻ താരത്തിന്റെ മുപ്പത്തിയഞ്ചാം ഗ്രാൻഡ്‌ലാം ഫൈനലാണിത്. ഇതാദ്യമായാണ് ഒരു പുരുഷ താരം 35 ഗ്രാൻഡ്സ്ലാം ഫൈനലുകൾ കളിക്കുന്നത്. ഈ മത്സരം വിജയിച്ചാൽ 24-ഗ്രാൻസ്ലാം എന്ന നേട്ടം സ്വന്തമാക്കാൻ താരത്തിനാകും.

20 കാരനായ അൽക്കാരസ് മൂന്നാം സീഡായ റഷ്യൻ താരം ഡാനിൽ മെദ്വദേവിനെ 6-3,6-3,6-3 എന്ന സ്‌കോറിന് നേരിട്ടുളള സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയാണ് കലാശപോരിനു യോഗ്യത നേടിയത്.

Full View

Novak Djokovic will face Carlos Alcaraz in the Wimbledon final tomorrow

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News