റാഫയോ മെദ്‌വദേവോ? ആസ്‌ത്രേലിയൻ ഓപ്പൺ ജേതാവിനെ ഇന്നറിയാം

ആസ്ത്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പുരുഷ ഫൈനല്‍ ഇന്ന്.

Update: 2022-01-30 02:23 GMT

ആസ്ത്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പുരുഷ ഫൈനല്‍ ഇന്ന്. സ്പെയിനിന്റെ റാഫേല്‍ നദാല്‍ റഷ്യയുടെ ഡാനില്‍ മെദ്‍വദേവിനെ നേരിടും. 21 ആം ഗ്രാന്‍ഡ് സ്ലാം കിരീടമെന്ന ചരിത്ര നേട്ടമാണ് നദാല്‍ ലക്ഷ്യമിടുന്നത്.

ഇറ്റലിയുടെ മാറ്റിയോ ബരേറ്റിനിയെ തോല്‍പ്പിച്ചെത്തുന്ന റാഫയിലേക്കാണ് ടെന്നീസ് ലോകത്തിന്റെ കണ്ണുകള്‍. ഫെഡററെയും ജോകോവിച്ചിനെയും മറികടന്ന് കോർട്ടിലെ രാജകുമാരനാകാന്‍ ഇന്നത്തെ ഒരൊറ്റ ജയം മാത്രം മതി റാഫയ്ക്ക്. മൂവരും ഇതിനോടകം നേടിയത് 20 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍. ആറാം തവണയാണ് നദാല്‍ ആസ്ത്രേലിയന്‍ ഓപ്പണ്‍ ഫൈനലിലെത്തുന്നത്. പക്ഷെ, ജയിച്ചത് ഒരുതവണ മാത്രം, 2009 ല്‍. ആ സമ്മർദം റാഫയ്ക്ക് ഇന്നുണ്ടാകും.

Advertising
Advertising

മറുവശത്ത് യു.എസ് ഓപ്പണ്‍ കിരീടം നേടിയെത്തുന്ന റഷ്യയുടെ ഡാനില്‍ മെദ്‍വദേവ് പ്രതീക്ഷയിലാണ്. സമീപകാലത്തെ മികച്ച ഫോം ഈ 25 കാരനെ ലോക റാങ്കിങ്ങില്‍ രണ്ടാമനാക്കിയിരിക്കുകയാണ്. പരിചയ സമ്പന്നനായ നദാലിനെ യുവത്വം കൊണ്ട് കീഴടക്കാമെന്ന വിശ്വാസം മെദ്‍വദേവിനുണ്ട്.

ഇത് രണ്ടാംതവണയാണ് റഷ്യന്‍ താരം ആസ്ത്രേലിയന്‍ ഓപ്പണ്‍ ഫൈനലിലെത്തുന്നത്.കഴിഞ്ഞ വ‍ര്‍ഷം ഫൈനലിലെത്തിയെങ്കിലും നൊവാക് ജ്യോകോവിച്ചിന് മുന്നില്‍ തോല്‍ക്കുകയായിരുന്നു. ഇന്ത്യന്‍ സമയം ഉച്ചക്ക് 2 മണിക്കാണ് ഫൈനല്‍.

News Summary : Rafa or Medvedev? The winner of the Australian Open will be known today

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News