ശ്രീലങ്കൻ ഓൾറൗണ്ടർ തിസാര പെരേര വിരമിച്ചു

166 ഏകദിനങ്ങളിൽ ശ്രീലങ്കൻ കുപ്പായമിട്ട താരം 2,338 റൺസും 175 വിക്കറ്റും 84 ടി20കളിൽനിന്ന് 1,204 റൺസും 51 വിക്കറ്റും നേടിയിട്ടുണ്ട്

Update: 2021-05-03 11:09 GMT
Editor : Shaheer | By : Web Desk
Advertising

ശ്രീലങ്കൻ ഓൾറൗണ്ടർ തിസാര പെരേര രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. 32-ാം വയസിലാണ് താരം രാജ്യാന്തര ക്രിക്കറ്റിനോട് വിടപറഞ്ഞിരിക്കുന്നത്.

യുവാക്കളും കൂടുതൽ പ്രതിഭാധനരുമായ താരങ്ങൾക്കായി ഒഴിഞ്ഞുകൊടുക്കുകയാണെന്നാണ് തിസാര ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന് നൽകിയ രാജിക്കത്തിൽ അറിയിച്ചിരിക്കുന്നത്. കുടുംബത്തിനു വേണ്ടിയും വ്യക്തിപരമായ കാര്യങ്ങൾക്കുമായായിരുക്കും ഭാവിജീവിതമെന്നും അദ്ദേഹം പറഞ്ഞു.

2009 ഡിസംബറിലാണ് തിസാര പെരേര ശ്രീലങ്കയ്ക്കായി അരങ്ങേറ്റം കുറിക്കുന്നത്. 166 ഏകദിനങ്ങളിൽ ശ്രീലങ്കൻ കുപ്പായമിട്ട താരം 2,338 റൺസും 175 വിക്കറ്റുമാണ് ഇതിനകം സ്വന്തമാക്കിയത്. 84 ടി20കളിൽനിന്നായി 1,204 റൺസും 51 വിക്കറ്റും നേടിയിട്ടുണ്ട്. ആകെ ആറു ടെസ്റ്റുകളിൽ മാത്രമാണ് താരം കളിച്ചിട്ടുള്ളത്. അവസാനമായി 2012ലായിരുന്നു ടെസ്റ്റ് കളിച്ചത്.

2014ൽ ശ്രീലങ്കയുടെ ടി20 ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച തിസാരയാണ് ഇന്ത്യയ്‌ക്കെതിരായ ഫൈനൽ മത്സരത്തിൽ വിജയറൺ കുറിച്ചത്. 2011ൽ ഇന്ത്യയ്‌ക്കെതിരായ ഏകദിന ലോകകപ്പ് ഫൈനലിലും താരം തിളങ്ങിയിരുന്നു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News