വരുൺ വന്നു.. ഹെഡ് വീണു...
ഓസീസിന് രണ്ട് വിക്കറ്റ് നഷ്ടം
Update: 2025-03-04 09:58 GMT
ദുബൈ: ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഓസീസിന് രണ്ട് വിക്കറ്റ് നഷ്ടം. ഓപ്പണർമാരായ ട്രാവിസ് ഹെഡ്ഡും കൂപ്പർ കൊണോലിയും മടങ്ങി. കൊണോലിയെ മൂന്നാം ഓവറിൽ മുഹമ്മദ് ഷമിയാണ് വീഴ്ത്തിയത്.
ഇന്ത്യക്ക് ഒരിക്കൽ കൂടി തലവേദനയാകുമെന്ന് തോന്നിച്ച ട്രാവിസ് ഹെഡ്ഡിനെ വരുൺ ചക്രവർത്തിയാണ് കൂടാരം കയറ്റിയത്. 33 പന്തിൽ രണ്ട് സിക്‌സും അഞ്ച് ഫോറുമടക്കം 39 റണ്‍സുമായി അർധ സെഞ്ച്വറിയിലേക്ക് കുതിച്ച ഹെഡ് ശുഭ്മാൻ ഗില്ലിന്റെ കയ്യിൽ വിശ്രമിച്ചു.
17 റൺസുമായി ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തും ഒരു റണ്ണുമായി മാർണസ് ലബൂഷെനുമാണ് ക്രീസിൽ. പത്തോവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഓസീസ് 63 റൺസെടുത്തിട്ടുണ്ട്.