എത്രയും പെട്ടെന്ന് വാക്സിനെടുക്കൂ; കോവിഡ് വാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് കോലി

വാക്സിന്‍ സ്വീകരിക്കുന്ന ചിത്രം കോലി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്

Update: 2021-05-10 10:59 GMT
Editor : Jaisy Thomas | By : Web Desk

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി കോവിഡ് വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും തുടര്‍ന്നുള്ള ഇംഗ്ലണ്ട് പര്യടനത്തിനും പുറപ്പെടും മുമ്പാണ് താരം വാക്സിന്‍ സ്വീകരിച്ചിരിക്കുന്നത്.




 


വാക്സിന്‍ സ്വീകരിക്കുന്ന ചിത്രം കോലി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് വാക്സിന്‍ സ്വീകരിച്ച് സുരക്ഷിതരാകൂ എന്ന് കോലി കുറിച്ചു. ക്രിക്കറ്റ് താരം ഇഷാന്ത് ശര്‍മ്മയും കോവിഡ് വാക്സിന്‍ സ്വീകരിച്ചതിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഭാര്യയും നടിയുമായ അനുഷ്കയുമായി ചേര്‍ന്ന് കോലി ഫണ്ട് സമാഹരണം നടത്തിയിരുന്നു. ഫണ്ടിലേക്ക് ഇരുവരും ചേര്‍ന്ന് രണ്ട് കോടി സംഭാവന നല്‍കിയിരുന്നു. 24 മണിക്കൂറിനുള്ളില്‍ 3.6 കോടി രൂപയാണ് ഫണ്ടിലേക്ക് സംഭാവനയായി ലഭിച്ചത്.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News