മകളുടെ മുഖം കാണാൻ പറ്റുമോ? ആരാധകന്‍റെ ചോദ്യത്തിന് മറുപടിയുമായി വിരാട് കോലി

ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരത്തിന്‍റെ മറുപടി

Update: 2021-05-29 15:14 GMT
Editor : Nidhin | By : Sports Desk

ക്വാറന്‍റെനിലിരിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി ആരാധകരോട് തന്നോട് ചോദ്യങ്ങൾ ചോദിക്കാൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആവശ്യപ്പെട്ടിരുന്നു. അതിൽ തെരഞ്ഞെടുത്ത ചോദ്യങ്ങൾക്ക് കോലി മറുപടി നൽകിയിരുന്നു. അതിൽ കോലിയുടെയും അനുഷ്‌കയുടെയും മകളായ വാമികയെ പറ്റിയുള്ള ചോദ്യമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വാമിക എന്ന പേരിന്‍റെ അർത്ഥമെന്താണെന്ന് അറിയണമെന്നും വാമികയുടെ മുഖം തങ്ങളെ കാണിക്കുവാൻ സാധിക്കുമോ എന്നതായിരുന്നു ആരാധകന്‍റെ ആവശ്യം.

അതിന് കോലിയുടെ മറുപടി ഇങ്ങനെയായിരുന്നു

വാമികയെന്നത് ദുർഗാദേവിയുടെ മറ്റൊരു പേരാണ്. മകളുടെ മുഖം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യണ്ട എന്നാണ് ഞങ്ങൾ രണ്ടുപേരും (കോലിയും അനുഷ്‌കയും) തീരുമാനിച്ചിരിക്കുന്നത്. അവൾക്ക് സമൂഹ മാധ്യമങ്ങളെ കുറിച്ച് കൃത്യമായ ബോധം വരുമ്പോൾ അവൾ സ്വയം തീരുമാനിച്ചു കൊള്ളും സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കണോ വേണ്ടയോ എന്ന്- വിരാട് കോലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Advertising
Advertising




 


Tags:    

Editor - Nidhin

contributor

By - Sports Desk

contributor

Similar News