'എന്നെക്കാള്‍ ഗ്രൌണ്ടില്‍ തര്‍ക്കിച്ചത് നീയാവും'; കോഹ്‍ലിയെ ട്രോളി ഗംഭീര്‍

കോഹ്ലിയും ഗംഭീറും തമ്മിലുള്ള രസകരമായ സംഭാഷണത്തിന്റെ വീഡിയോ ബി.സി.സി.ഐയാണ് പുറത്ത് വിട്ടത്

Update: 2024-09-19 10:59 GMT

ഗ്രൗണ്ടിലെ വാഗ്വാദങ്ങളുടെ പേരിൽ വാർത്തകളിൽ ഇടംപിടിച്ചവരാണ് ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറും സൂപ്പർ താരം വിരാട് കോഹ്ലിയും. ഐ.പി.എൽ വേദികളിൽ പലപ്പോഴായി ഇരുവരും ഗ്രൗണ്ടിൽ കൊമ്പുകോർക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്.

ഇപ്പോഴിതാ കോഹ്ലിയും ഗംഭീറും ചേർന്ന് ഇതിനെക്കുറിച്ച് നടത്തിയ രസകരമായൊരു സംഭാഷണത്തിന്റെ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ബി.സി.സി.ഐ. ഗ്രൗണ്ടിലെ സമ്മർദ ഘട്ടങ്ങളിൽ എതിരാളികളുമായി സംസാരിക്കുമ്പോൾ എന്താണ് തോന്നാറുള്ളത് എന്നായിരുന്നു ഗംഭീറിനോട് കോഹ്ലിയുടെ ചോദ്യം. എന്നെക്കാൾ എതിരാളികളോട് മൈതാനത്ത് വച്ച് തർക്കിച്ചിട്ടുള്ളത് നിങ്ങളായിരിക്കും. അത് കൊണ്ട് എന്നെക്കാൾ നന്നായി ഈ ചോദ്യത്തിന് ഉത്തരം നൽകാൻ നിങ്ങൾക്ക് സാധിക്കും എന്നായിരുന്നു ഗംഭീറിന്റെ രസകരമായ മറുപടി.

Advertising
Advertising

അത് തെറ്റാണെന്നല്ല താൻ ഉദ്യേശിച്ചത് എന്നായിരുന്നു ചിരിച്ച് കൊണ്ട് പ്രതികരിച്ചു. തങ്ങളെ കുറിച്ച് പ്രചരിക്കുന്ന എല്ലാ മസാലക്കഥകൾക്കും അന്ത്യം കുറിച്ച് ഇതാ ഞങ്ങൾ നിങ്ങൾക്ക് മുന്നിൽ എന്ന മുഖവുരയോടെയാണ് കോഹ്ലി സംഭാംഷണമാരംഭിച്ചത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News