ഫ്ലിന്‍റോഫുമായി അന്ന് നടന്ന 'കുപ്രസിദ്ധ സംഭാഷണം' വെളിപ്പെടുത്തി യുവരാജ് സിങ്

"തന്‍റെ എല്ലാ ദേഷ്യവും ഏറ്റുവാങ്ങാൻ പക്ഷേ മുന്നിലെത്തിയത് ഫാസ്റ്റ് ബൗളർ സ്റ്റുവാർട്ട് ബോര്‍ഡ് ആയിരുന്നു എന്ന് മാത്രം"

Update: 2021-06-10 08:14 GMT
Editor : Suhail | By : Web Desk

2007 ലെ ടി20 ലോകകപ്പും, യുവരാജ് സിങ്ങിനെയും കുറിച്ച് ഓർക്കുന്നവർക്ക് ഒരിക്കലും മറക്കാൻ കഴിയാത്തതാണ് അന്ന് ​ഗാലറിയിലേക്ക് താരം തുടരെ പറത്തിവിട്ട ആറ് സിക്സറുകൾ. ഇന്ത്യൻ ക്രിക്കറ്റിലെ തന്നെ അവിസ്മരണീയ സംഭവം. എന്നാൽ ഇം​ഗ്ലീഷ് താരം ഫ്ലിന്റോഫ് ഇല്ലായിരുന്നെങ്കിൽ അന്നത് സംഭവിക്കില്ലായിരുന്നു എന്നാണ് യുവരാജ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. '22 യാൺസ് വിത്ത് ​ഗൗരവ് കപൂർ' എന്ന പോഡ്കാസ്റ്റിലാണ് യുവരാജ് മനസ് തുറന്നത്.  



 


ടി20 വേൾഡ് കപ്പിൽ ഇം​ഗ്ലണ്ടിനെതിരെയായിരുന്നു യുവരാജ് സിങ്ങിന്റെ മാസ്മരിക പ്രകടം. ഇം​ഗ്ലീഷ് ബൗളർ സ്റ്റുവാർട്ട് ബോർഡിനെ തുടരെ ആറ് തവണ യുവി അതിർത്തി കടത്തിയപ്പോൾ സഹതാരങ്ങൾക്ക് ആവേശം അടക്കി നിർത്താനായില്ല. ​ഗാലറിയിലുള്ളവർക്കും ആവോളം ആവേശം. നേരത്തെ, ലോകകപ്പിന് തൊട്ട് മുൻപ് ഓവലിൽ ഇം​ഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തിൽ ഒരോവറിൽ അഞ്ച് സിക്സർ പറത്തി, ഇം​ഗ്ലീഷ് ബൗളർമാർ തനിക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് യുവരാജ് പറഞ്ഞുവെച്ചിരുന്നു. 

Advertising
Advertising

Full View

എന്നാൽ, യുവിയുടെ സിക്സറിനോടൊപ്പം തന്നെ അന്ന് വൈറലായിരുന്നു ഇം​ഗ്ലണ്ട് ഓൾ റൗണ്ടർ ആൻഡ്രൂ ഫ്ലിന്റോഫുമായുള്ള താരത്തന്റെ ഏറ്റുമുട്ടൽ. ബാറ്റിങ്ങിനിടെ പ്രകോപിതായി ഫ്ലിന്റോഫിനടുത്തേക്ക് ബാറ്റുമായി ചെല്ലുന്ന യുവിയെ അംപയറും, സഹതാരം ധോണിയും ചേർന്ന് തടഞ്ഞു നിർത്തുകയായിരുന്നു.

ഫ്ലിന്റോഫിനെതിരെ നേരത്തെ രണ്ട് ബൗണ്ടറികൾ ഞാൻ അടിച്ചിരുന്നു. അതിൽ അദ്ദേഹം വളരെ അസ്വസ്ഥനാവുകയുണ്ടായി. എന്നോട് എന്തൊക്കെയോ അയാൾ വിളിച്ച് പറഞ്ഞു. ഞാനും തിരിച്ച് എന്തൊക്കെയോ പറഞ്ഞു.

നിന്റെ പിടലി ഞാൻ തകർക്കുമെന്ന് ഫ്ലിന്റോഫ് എന്നോട് പറഞ്ഞു. എന്റെ ബാറ്റ് എവിടെ വരെ പോകുമെന്ന് അറിയണോ എന്ന് ഞാൻ തിരിച്ചും പറഞ്ഞു. അത് അൽപം ​ഗൗരവമായ തർക്കത്തിലേക്ക് നീങ്ങുകയായിരുന്നു. എല്ലാ പന്തും ​ഗാലറിക്ക് പുറത്തേക്ക് പറത്താനാണ് അന്ന് തോന്നിയതെന്നും യുവരാജ് പറയുന്നു.


എല്ലാ ദേഷ്യവും ഏറ്റുവാങ്ങാൻ പക്ഷേ മുന്നിലെത്തിയത് ഫാസ്റ്റ് ബൗളർ സ്റ്റുവാർട്ട് ബോര്‍ഡ് ആയിരുന്നു എന്ന് മാത്രം. ഫ്ലിന്റോഫിനോടുള്ള കോപം ഉള്ളിൽ വെച്ച് യുവി ബാറ്റ് വീശിയപ്പോൾ, പിറന്നത് ചരിത്രം. പന്ത്രണ്ട് പന്തുകളിൽ നിന്നും അർധ ശതകം തികച്ച യുവരാജ്, ടി20 യിലെ ഏറ്റവും വേ​ഗത്തിൽ 50 നേടുന്ന താരവുമായി. ഓവറിലെ ആറ് സിക്സറിനെ കുറിച്ചും യുവരാജ് പോഡ്കാസ്റ്റിൽ വിശദമായി തന്നെ പറഞ്ഞു.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News