ജയം തുടർന്ന് അർജന്റീന: പാരഗ്വായെ തോൽപിച്ചത് എതിരില്ലാത്ത ഒരു ഗോളിന്

കോപ്പ അമേരിക്കയിൽ പരാഗ്വയേയും തോൽപിച്ച് അർജന്റീന. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അർജന്റീനയുടെ ജയം.

Update: 2021-06-22 03:00 GMT

കോപ്പ അമേരിക്കയിൽ പാരഗ്വായേയും തോൽപിച്ച് അർജന്റീന. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അർജന്റീനയുടെ ജയം. 10ാം മിനുറ്റിൽ ഡാരിയോ ഗോമസ് ആണ് അർജന്റീനക്കായി ഗോൾ നേടിയത്. ടൂർണമെന്റിൽ അർജന്റീനയുടെ തുടർച്ചയായ രണ്ടാം ജയമാണിത്. ഇതോടെ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിക്കാനും അവര്‍ക്കായി.

Full View

10ാം മിനുറ്റിൽ അലക്‌സാണ്‍ഡ്രോ ഗോമസാണ് മത്സരത്തിലെ ഏക ഗോള്‍ നേടിയത്. മെസ്സി തുടങ്ങിവെച്ച ഒരു മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. മെസ്സിയില്‍ നിന്ന് പന്ത് ലഭിച്ച ഏയ്ഞ്ചല്‍ ഡി മരിയയുടെ അളന്നുമുറിച്ച പാസ് ഗോമസ് കൃത്യമായി വലയിലെത്തിക്കുകയായിരുന്നു.

Advertising
Advertising

ഗോള്‍ വീണതോടെ ഉണര്‍ന്നുകളിച്ച പാരഗ്വായ് മികച്ച കളി പുറത്തെടുത്തെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. രണ്ടാം പകുതിയില്‍ അര്‍ജന്റീന പ്രതിരോധത്തിലേക്ക് വലിഞ്ഞതോടെ പാരഗ്വായ്ക്ക് കാര്യങ്ങള്‍ കടുപ്പമായി. കൗണ്ടര്‍ അറ്റാക്കിലൂടെ അര്‍ജന്റീന ലീഡ് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ജയത്തോടെ ഏഴു പോയന്റുമായി അര്‍ജന്റീന ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. പാരഗ്വായ് മൂന്നാം സ്ഥാനത്താണ്..

Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News