ആപ്പിളിന്റെ സ്വർണ ലോഗോയുള്ള സ്‌പെഷ്യൽ ഐഫോൺ 15 പ്രോ; വില എട്ട് ലക്ഷത്തിലേറെ

ആഡംബര ഐഫോൺ എഡിഷനുകൾ പുറത്തിറക്കുന്ന കമ്പനി കാവിയാറാണ് ഇതിന് പിന്നിൽ

Update: 2023-09-18 12:48 GMT

ഐഫോൺ ഫാൻസിന് പുതിയ വാർത്തയുമായി എത്തിയിരിക്കുകയാണ് ആഡംബര ഐഫോൺ എഡിഷനുകൾ പുറത്തിറക്കുന്ന കമ്പനിയായ കാവിയാർ. ഇപ്പോഴിതാ ആപ്പിളിന്റെ സ്വർണ ലോഗോയുള്ള സ്‌പെഷ്യൽ ഐഫോൺ 15 പ്രോ മോഡലുകൾ പുറത്തിറക്കിയിരിക്കുകയാണ് കാവിയാർ. ഈ മോഡൽ ആകെ 99 പീസുകൾ മാത്രമാണ് കമ്പനി പുറത്തിറക്കുന്നത്. അതുകൊണ്ട് തന്നെ ആപ്പിൾ ഐഫോൺ മറ്റു പലരുടെ കൈയ്യിലും കാണാമെങ്കിലും കാവിയാർ ഫോൺ വളരെ വിരളമായിരിക്കും.

ഇതിന് ഏകദേശം എട്ട് ലക്ഷത്തിലേറെയാണ് വില വരുന്നത്. അതേസമയം ഐഫോൺ പ്രോ മാക്‌സിന്റെ ഇന്ത്യയിൽ ലഭ്യമായ എറ്റവും കൂടിയ വേരിയന്റായ 1 ടിബി വേരിയന്റിന് ഏകദേശം 2 ലക്ഷം രൂപക്കടുത്താണ് വില. പണക്കാരുടെ പണം പെട്ടിയിലാക്കാനുള്ള ഓരോരോ വേലകളെന്നാണ് ഇതിനെ വിമർശിക്കുന്നവർ ഉന്നയിക്കുന്നത്.

Advertising
Advertising

ഐഫോൺ 15 പ്രോയുടെയും 15 പ്രോ മാക്‌സിന്റെയും അഞ്ച് കളർ വേരിയന്റുകളാണ് കാവിയാർ പുറത്തിറക്കുന്നത്. അൾട്രാ ഗോൾഡ്, ടൈറ്റൻ ബ്ലാക്ക്, അൾട്രാ ബ്ലാക്ക്, സ്റ്റാറി നൈറ്റ്, ഡാർക് റെഡ്, ഈ ഫോണുകളുടെ തുടക്കവില തന്നെ 6,15,500 രൂപയാണ്. ഐഫോൺ 15 പ്രോ അൾട്രാ ഗോൾഡ് മോഡലിന് ഏകദേശം 7,38,673 രുപ വരും. ഇതിന് പിന്നിലുള്ള ആപ്പിൾ ലോഗോ 24 കെ സ്വർണ്ണത്തിലാണ് നിർമിച്ചിരിക്കുന്നത്. പ്രോ മാക്‌സ് ഗോൾഡിന് 8,03,483 രുപയാണ് വില വരുന്നത്.

ഈ ഫോണുകളിൽ സ്വന്തം പേരോ മറ്റോ കോറിവെക്കാൻ സാധിക്കും. അതുപോലെ മെറ്റീരിയലുകളിൽ ചില മാറ്റങ്ങൾ വരുത്താനും സാധിക്കും. സ്റ്റാറി നൈറ്റ്, ഡാർക്ക് റെഡ്, എഡിഷനുകൾക്കാണ് എറ്റവും വലികുറവ് വരുന്നത് എകദേശം 6,09,883 രുപ മുതലാണ് തുടങ്ങുന്നത്. ടൈറ്റൻ ബ്ലാക്കിന് ഏകദേശം 6,15,699 രുപ വരും.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News