ലോകമെമ്പാടും മണിക്കൂറുകളോളം പണിമുടക്കി യൂട്യൂബ്; പിന്നാലെ വിശദീകരണം

യൂട്യൂബ് തുറക്കുമ്പോൾ 'Something went wrong' എന്ന മെസേജ് മാത്രമായിരുന്നു കാണാൻ കഴിഞ്ഞത്

Update: 2026-02-18 07:23 GMT

ന്യൂയോർക്ക്: ആഗോളതലത്തിൽ യൂട്യൂബ് പ്രവർത്തനം തടസ്സപ്പെട്ടു. ഇന്ന് രാവിലെയാണ് യൂട്യൂബ് ഫീഡിൽ തടസ്സം നേരിട്ടത്. യൂട്യൂബ് തുറക്കുമ്പോൾ 'Something went wrong' എന്ന മെസേജ് മാത്രമായിരുന്നു കാണാൻ കഴിഞ്ഞത്. അധികം വൈകാതെ തന്നെ പ്രശ്നം പരിഹരിക്കുകയും ചെയ്തു.

എക്‌സ് ഉൾപ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിലും യൂട്യൂബിന്റെ പണിമുടക്ക് വലിയ ചർച്ചയായിരുന്നു. #YouTubeDOWN എന്ന ഹാഷ്‌ടാഗ് ലോകമെമ്പാടും ട്രെൻഡിങായി. അമേരിക്കയിൽ മാത്രം 3.2 ലക്ഷത്തിലധികം പേരാണ് പരാതി രേഖപ്പെടുത്തിയത്. ഇന്ത്യ, യുകെ ഉൾപ്പെടെ നിരവധി രാജ്യങ്ങളിലെ ഉപയോക്താക്കളും പ്രശ്നം റിപ്പോർട്ട് ചെയ്തു.

Advertising
Advertising

അതേസമയം സംഭവത്തിൽ യൂട്യൂബ് ഔദ്യോഗികമായി തന്നെ പ്രതികരിച്ചു. 'യൂട്യൂബ് ഉപയോഗിക്കുമ്പോൾ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിൽ നിങ്ങൾ ഒറ്റയ്ക്കല്ല. ഞങ്ങളുടെ ടീം എന്താണ് പ്രശ്‌നമെന്ന് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അപ്‌ഡേറ്റുകൾ ഇവിടെ പങ്കുവെക്കാം.'- ഇങ്ങനെയായിരുന്നു ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയുള്ള യൂട്യൂബിന്റെ പ്രതികരണം. പിന്നാലെ പ്രശ്‌നം കണ്ടെത്തിയെന്നും യൂട്യൂബ് മറ്റൊരു പോസ്റ്റിലൂടെ അറിയിച്ചു

പ്ലാറ്റ്‌ഫോമിലെ 'റെക്കമെൻഡേഷൻ സിസ്റ്റത്തിൽ' (Recommendations System) ഉണ്ടായ സാങ്കേതിക പിഴവാണ് വിഡിയോകൾ ദൃശ്യമാകാതിരിക്കാൻ കാരണമായതെന്നാണ് യൂട്യൂബ് അറിയിച്ചത്. ഹോം പേജിലെ പ്രശ്‌നങ്ങൾ പരിഹരിച്ചുകഴിഞ്ഞുവെന്നും ബാക്കി പ്രശ്‌നങ്ങൾ പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നും യൂട്യൂബ് കൂട്ടിച്ചേർത്തു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News