നിരക്കുകൾ കുത്തനെ ഉയർത്തി 2,145 കോടിയുടെ ലാഭം കൊയ്ത് എയർടെൽ

ഇന്ത്യയിലെ ഡിജിറ്റൽ പദ്ധതികൾ വർധിപ്പിക്കുന്നതിന് ആവശ്യമായ വലിയ നിക്ഷേപങ്ങൾ കണക്കിലെടുക്കുമ്പോൾ നിരക്കുകളിൽ തിരുത്തൽ ആവശ്യമാണ്

Update: 2022-11-02 04:01 GMT
Editor : Dibin Gopan | By : Web Desk

മുംബൈ: സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ റെക്കോർഡ് ലാഭം കൊയ്ത് എയർടെൽ. രണ്ടാം പാദത്തിൽ അറ്റാദായം 89 ശതമാനം വർധിച്ച് 2,145 കോടി രൂപയായി. കഴിഞ്ഞ വർഷം അവസാനത്തിൽ നിരക്കുകൾ കുത്തനെ വർധിപ്പിച്ചിരുന്നു. ഇതാണ് എയർടെലിന് രക്ഷയായത്. മൊത്തവരുമാനം 22 ശതമാനം ഉയർന്ന് 34,527 കോടി രൂപയിലുമെത്തി.

5ജി നെറ്റ്വർക്ക് എല്ലാവർക്കും ലഭ്യമാക്കുമെന്നും എയർടെൽ 5ജി പ്ലസ് ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകുമെന്ന് ഉറപ്പുണ്ടെന്നും എയർടെൽ സിഇഒ ഗോപാൽ വിറ്റൽ പറഞ്ഞു. എന്നാൽ മറ്റു ടെലികോം സേവനദാതാക്കൾ കുറഞ്ഞ നിരക്കിൽ സർവീസുകൾ ലഭ്യമാക്കുന്നത് കമ്പനിയുടെ ഭാവി നിക്ഷേപങ്ങളിൽ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ഡിജിറ്റൽ പദ്ധതികൾ വർധിപ്പിക്കുന്നതിന് ആവശ്യമായ വലിയ നിക്ഷേപങ്ങൾ കണക്കിലെടുക്കുമ്പോൾ നിരക്കുകളിൽ തിരുത്തൽ ആവശ്യമാണ്. സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം 190 രൂപയായി. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ ഇത് 153 രൂപയായിരുന്നു. വാർഷിക കണക്കുകൾ നോക്കുമ്പോൾ എയർടെലിന് 1.78 കോടി പുതിയ 4ജി വരിക്കാരെ ലഭിച്ചിട്ടുണ്ട്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News