ആമസോൺ ഗ്രേറ്റ് സമ്മർ സെയിൽ: പ്രൈം അംഗങ്ങൾക്ക് കിടിലൻ ഓഫറുകൾ

വിൽപന തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ പ്രൈം യൂസേഴ്‌സിന് പർച്ചേസ് ചെയ്യാൻ സാധിക്കും

Update: 2023-05-03 15:05 GMT
Editor : banuisahak | By : Web Desk
Advertising

ആമസോൺ ഗ്രേറ്റ് സമ്മർ സെയിൽ 2023 ആരംഭിക്കാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. ഇലക്ട്രോണിക്‌സിലും മറ്റ് ഉൽപ്പന്നങ്ങളിലും മികച്ച ഡീലുകളാണ് ഉപയോക്താക്കളെ കാത്തിരിക്കുന്നത്. നേരത്തെ നടത്തിയ സെയിൽ പോലെ തന്നെ ഇത്തവണയും പ്രൈം യൂസേഴ്‌സിന് മുൻഗണന ഉണ്ടായിരിക്കും. വിൽപന തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ പ്രൈം യൂസേഴ്‌സിന് പർച്ചേസ് ചെയ്യാൻ സാധിക്കും.

ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും ഇഎംഐ ഇടപാടുകളും ഉപയോഗിച്ച് നടത്തുന്ന പർച്ചേസുകൾക്ക് 10 ശതമാനം കിഴിവ് ലഭിക്കും. വ്യാഴാഴ്ച പുലർച്ചെ 12 മണി മുതൽ പ്രൈം ഉപയോക്താക്കൾക്കായുള്ള വിൽപന ആരംഭിക്കും. പ്രൈം അംഗങ്ങൾക്കുള്ള ഫോണുകൾ, ലാപ്‌ടോപ്പുകൾ, സ്‍മാർട്ട് ടിവികൾ എന്നിവയിലെ ചില മികച്ച ഡീലുകളും ഓഫറുകളും അറിയാം:-

iQoo Neo 7 5G

കഴിഞ്ഞ വർഷം ഇന്ത്യയിൽ ലോഞ്ച് ചെയ്ത iQoo Neo 7 5G 26,999 രൂപയ്ക്ക് ലഭ്യമാകും. 29,999 രൂപയാണ് ഈ മോഡലിന്റെ അടിസ്ഥാനവില. ഒരു നല്ല സ്‍മാർട്ട് ഫോൺ എക്സ്ചേഞ്ച് ചെയ്യുകയാണെങ്കിൽ 19,700 രൂപ വരെ കിഴിവ് ലഭിക്കും, 8 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് ഫോണിനുള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 8200 SoC, 6.78 ഇഞ്ച് 120Hz AMOLED സ്‌ക്രീൻ, 120W ഫാസ്റ്റ് ചാർജിങ് എന്നിവ പ്രത്യേകതയാണ്.

റെഡ്‌മി കെ50ഐ 5ജി

ഉയർന്ന നിലവാരമുള്ള മീഡിയടെക് ഡൈമെൻസിറ്റി 8100 SoC, 6.6 ഇഞ്ച് 144Hz ഫുൾ-എച്ച്‌ഡി + ഡിസ്‌പ്ലേ, 64 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിങ്ങനെ നിരവധി പ്രത്യേകതകളാണ് റെഡ്‌മി കെ50ഐ 5ജി ഫോണിനുള്ളത്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ 25,999 രൂപയായിരുന്നു ഫോണിന്റെ വില. ആമസോൺ സെയിലിൽ ഇത് 20,999 രൂപയ്ക്ക് ലഭ്യമാകും.

നോക്കിയ X30 5G

നോക്കിയ X30 5G ഈ വർഷമാദ്യമാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 48,999 രൂപയായിരുന്നു ഇതിന്റെ അടിസ്ഥാനവില. ആമസോൺ സെയിലിൽ 36,999 രൂപയ്ക്ക് ഇത് ലഭ്യമാകും.

ലെനോവോ ഐഡിയപാഡ് 3

8 ജിബി റാമും 512 ജിബി എസ്എസ്ഡിയും ജോടിയാക്കിയ അഞ്ചാം തലമുറ എഎംഡി റൈസൺ 5 5500 യു സിപിയു നൽകുന്ന ഐഡിയപാഡ് 3 വളരെ ലൈറ്റ് വെയിറ്റായിട്ടുള്ള ലാപ് ടോപ്പാണ്. 68,490 ഈ ലാപ് സെയിലിൽ 44,990 രൂപയ്ക്ക് സ്വന്തമാക്കാം.

റെഡ്മി സ്മാർട്ട് ടിവി 43 എൽഇഡി ടിവി

നിങ്ങളുടെ ടിവി ബജറ്റിൽ ഒതുങ്ങുന്ന രീതിയിൽ അൽപ്പം വലിയ ഡിസ്‌പ്ലേയുള്ള ഒന്നിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ റെഡ്മി സ്മാർട്ട് ടിവി 43 എൽഇഡി ടിവി നല്ലൊരു ഓപ്‌ഷനാണ്. 21,999 രൂപയ്ക്കാണ് ഇത് സെയിലിൽ ലഭ്യമാവുക.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News