ഇൻസ്റ്റഗ്രാമിന്‍റെ പുതിയ ഫീച്ചറായ ഇൻസ്റ്റന്‍റ്സ് ശല്യപ്പെടുത്തുന്നുണ്ടോ? എങ്ങനെ ഓഫ് ചെയ്യുമെന്നറിയില്ലേ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം...

പുതിയ ഫീച്ചറുകളെയെല്ലാം ഏറ്റെടുത്ത് ആഘോഷമാക്കുന്നവർ ഇതിനെയും സ്വീകരിച്ചിട്ടുണ്ടെങ്കിലും, ഇൻബോക്സ് സെക്ഷനെ ഈ പുതിയ ഫീച്ചർ കാര്യമായി ശല്യപ്പെടുത്തുന്നുണ്ടെന്ന് വിമർശിക്കുന്നവരും ചില്ലറയല്ല

Update: 2026-05-18 11:38 GMT

ലോകമൊന്നടങ്കമുള്ള ഒട്ടനവധി വിവരങ്ങളും വിശേഷങ്ങളും വിരൽത്തുമ്പിൽ ലഭ്യമാകുന്ന പുതിയ കാലത്ത് ഇൻസ്റ്റഗ്രാം ഉപയോഗിക്കാത്തവർ തീരെ കുറവായിരിക്കും. പ്രായഭേദമന്യേ നിരവധി പേർ ഉപയോഗിക്കുന്ന ആപ്ലിക്കേഷനായതിനാൽ തന്നെ, ഫോട്ടോകൾ ഷെയർ ചെയ്യുന്നതിനും സന്ദേശങ്ങൾ കൈമാറുന്നതിനുമായി പല തരത്തിലുള്ള ഫീച്ചറുകൾ ഇൻസ്റ്റഗ്രാം പല ഘട്ടങ്ങളിലായി കൊണ്ടുവരാറുണ്ട്. അവയിൽ പലതിനെയും ഉപയോക്താക്കൾ ഇരുകൈയും നീട്ടി സ്വീകരിക്കാറുമുണ്ട്.

എന്നാൽ, ഉപയോക്തഹൃദയവും വിരലുകളും സുഗമമായി കീഴടക്കുന്ന ഫീച്ചറുകൾ മാത്രമല്ല, ചിലപ്പോഴെല്ലാം 'ഇതെന്തിന് പടച്ചുവിട്ടെ'ന്ന് വരെ തോന്നിപ്പിക്കുന്ന തരത്തിലുള്ളവയും ഉണ്ടാകാറുണ്ട്. അത്തരത്തിൽ, ഉപയോക്താക്കൾക്കിടയിൽ വ്യാപകമായ വിമർശനത്തിന് പാത്രമാകേണ്ടിവന്ന ഇൻസ്റ്റഗ്രാമിന്‍റെ ഏറ്റവും പുതിയ ഫീച്ചറാണ് ഇൻസ്റ്റഗ്രാം ഇൻസ്റ്റന്‍റ്സ്.

Advertising
Advertising

അത്ര ഫോർമലല്ലാത്ത, വലിയ ഡെക്കറേഷനുകളൊന്നും നടത്താതെ, നിസാരമായ ഫോട്ടോകൾ മെസേജ് സെക്ഷൻ പരിസരത്ത് പ്രത്യക്ഷപ്പെടുന്ന രീതിയിലാണ് ഇൻസ്റ്റന്‍റ് ഫീഡുകളിൽ ഇടംപിടിച്ചിരിക്കുന്നത്. പുതിയ ഫീച്ചറുകളെയെല്ലാം ഏറ്റെടുത്ത് ആഘോഷമാക്കുന്നവർ ഇതിനെയും സ്വീകരിച്ചിട്ടുണ്ടെങ്കിലും, ഇൻബോക്സ് സെക്ഷനെ ഈ പുതിയ ഫീച്ചർ കാര്യമായി ശല്യപ്പെടുത്തുന്നുണ്ടെന്ന് വിമർശിക്കുന്നവരും ചില്ലറയല്ല. പുതിയ ഫീച്ചർ ശല്യമാണെന്നും പറഞ്ഞ് ഇൻബോക്സിന്‍റെ പടിയടക്കാൻ തീരുമാനിച്ചവരുണ്ടെങ്കിൽ വരട്ടെ, ഫീച്ചർ അനാവശ്യമെന്ന് തോന്നിയെങ്കിൽ ഓഫ് ചെയ്യാനുള്ള സംവിധാനവും ഇൻസ്റ്റഗ്രാം സജ്ജീകരിച്ചിട്ടുണ്ട്.

ഇങ്ങനെ ഓഫ് ചെയ്യാം;

  1. നിങ്ങളുടെ ഡിവൈസിൽ ഇൻസ്റ്റഗ്രാം ഓപ്പൺ ചെയ്യുക.
  2. താഴെ വലതുവശത്തുള്ള പ്രഫൈൽ പിക്ചറിൽ ടാപ് ചെയ്യുക, അപ്പോൾ തെളിഞ്ഞുവരുന്ന ത്രീ-ലൈൻ മെനുവിൽ ക്ലിക്ക് ചെയ്യുക(വലതുവശത്ത് മുകളിൽ)
  3. വാട്ട് യൂ സീ സെക്ഷന് താഴെയുള്ള കണ്ടന്‍റ് പ്രിഫറൻസെസ് ടാപ് ചെയ്യുക.
  4. ഹൈഡ് ഇൻസ്റ്റന്‍റ് ഇൻ ഇൻബോക്സ് എന്നത് കൂടി ക്ലിക്ക് ചെയ്യുകയാണെങ്കിൽ പുതിയ ഫീച്ചറിനെ ഇൻബോക്സിൽ നിന്ന് മാറ്റാൻ സാധിക്കും.
Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - അൻഫസ് കൊണ്ടോട്ടി

Similar News