ഞെട്ടിക്കാനൊരുങ്ങി വീണ്ടും ആപ്പിൾ: സാറ്റലൈറ്റ് ഫീച്ചറുകളിൽ വരുന്നത് വൻ മാറ്റങ്ങൾ

പുതിയ സാങ്കേതികവിദ്യ തന്നെ വികസിപ്പിച്ച് ഉപയോക്താക്കളെ അമ്പരപ്പിക്കാനൊരുങ്ങുകയാണ് ആപ്പിൾ

Update: 2025-11-10 08:59 GMT
Editor : rishad | By : Web Desk
ഐഫോണ്‍ Photo - Apple

വാഷിങ്ടൺ: സാറ്റലൈറ്റ് അടിസ്ഥാനമാക്കിയുള്ള ഫീച്ചറില്‍ പുതിയ മാറ്റങ്ങളുമായി ഐഫോൺ വരുന്നു. നെറ്റ്‌വർക്ക്‌ കണക്ഷനില്ലാതെ തന്നെ ഫോണിലെ ഏതാനും ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കാനാകും എന്നാണ് ഏറ്റവും വലിയ പ്രത്യേകത.

ബ്ലൂംബർഗ് റിപ്പോർട്ട് പ്രകാരം ആപ്പിൾ മാപ്പും(Apple Map) മെസേജുകളും(Messages) നിയന്ത്രിക്കാനും വായിക്കാനുമൊക്കെ ഈ ഫീച്ചറിലൂടെ സാധിക്കും എന്നാണ്. ചിത്രങ്ങള്‍ വരെ അയക്കാനാകും.  അടിയന്തര ഘട്ടങ്ങളിലും നെറ്റ് കണക്ടിവിറ്റി ഇല്ലാത്തയിടങ്ങളിലും ഐഫോൺ ഉപയോക്താക്കൾ ഒറ്റപ്പെടരുതെന്ന നിർബന്ധത്തിലാണ് കമ്പനിയുടെ പുതിയ പരീക്ഷണം. സാറ്റലൈറ്റ് വഴിയുള്ള അടിയന്തര എസ്ഒഎസ് ഇപ്പോൾ തന്നെ ആപ്പിൾ നൽകുന്നുണ്ട്. നെറ്റില്ലാത്തപ്പോഴും അപകടത്തിൽപെട്ടിരിക്കുന്ന സമയത്ത് രക്ഷാപ്രവർത്തകരെ ബന്ധപ്പെടാനായിരുന്നു ഈ സേവനം. 2022ൽ ഐഫോൺ 14 ഇറക്കിയ സമയത്താണ് കമ്പനി ഈ ഫീച്ചർ അവതരിപ്പിച്ചത്.

Advertising
Advertising

പിന്നാലെ റോഡ് അപകടങ്ങളിൽ പെടുമ്പോഴും സേവനം ഉപയോഗിക്കാമെന്നായി. ഇപ്പോഴിതാ സേവനം ഒന്നുകൂടി മെച്ചപ്പെടുത്തകയാണ് കമ്പനി, അതും നിത്യജീവിതത്തിൽ ഏറെ ഉപയോഗിക്കപ്പെടുന്ന മാപ്പും മെസേജും ഉൾപ്പെടുത്തി. ഇതിനായി പുതിയ സാങ്കേതികവിദ്യ തന്നെ വികസിപ്പിക്കുകയാണ് ആപ്പിളിന്റെ ആഭ്യന്തര സാറ്റലൈറ്റ് കണക്ടവിറ്റി ഗ്രൂപ്പ്. നിലവിൽ ആപ്പിളിന്റെ എസ്ഒഎസ് ഫീച്ചർ കൈകാര്യം ചെയ്യുന്ന ഗ്ലോബൽ സ്റ്റാറുമായാണ് ടീം വർക്ക് ചെയ്യുന്നതും.  പോക്കറ്റിലോ, കാറിലോ ബാഗിലോ ഫോൺ ഇരിക്കെ തന്നെ കണക്ഷൻ സാധ്യമാകുന്ന രീതിയിലാകും സംവിധാനം എന്നാണ് റിപ്പോർട്ടുകൾ.

അതേസമയം പുതിയ ഫീച്ചർ ഏത് മോഡലിലാണ് ലഭ്യമാകുക എന്ന വിവരം ഇപ്പോൾ പുറത്തുവന്നിട്ടില്ല. 2026ലാണ് ഐഫോൺ 18ലെ മോഡലുകഅവതരിപ്പിക്കുക. പുതിയ ഫീച്ചറുകളോടെയാകും 18 പരമ്പരയിലെ മോഡലുകൾ എത്തുക.  നേരത്തെ ഐഫോൺ 18 എയറിന്റെ പുതിയ പ്രത്യേകതകൾ പുറത്തുവന്നിരുന്നു. 17 എയറിൽ ഒരൊറ്റ ക്യാമറയായിരുന്നു. അത് 18ൽ രണ്ടായി മാറും. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News