ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍; 'ഡ്യുവോ' കൊള്ളാം, പക്ഷേ വില...

5 മിനിറ്റ് ചാർജ് ചെയ്താൽ 5 മണിക്കൂർ വീഡിയോ പ്ലേബാക്ക് ലഭിക്കുമെന്നും ആപ്പിള്‍

Update: 2026-09-10 05:29 GMT

ന്യൂയോര്‍ക്ക്: ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ആപ്പിളിന്റെ ആദ്യത്തെ മടക്കാവുന്ന ഫോൺ 'സർപ്രൈസ് ആൻഡ് ഷൈൻ' ചടങ്ങിൽ പുറത്തിറക്കി. 'ഐഫോൺ ഡ്യുവോ' എന്ന് പേരിട്ടിരിക്കുന്ന ഈ ഫോൺ ആകർഷകമായ രണ്ട് നിറങ്ങളിൽ ഉടൻ തന്നെ വിൽപ്പനയ്ക്കെത്തും. 

2nm പ്രോസസ്സിൽ നിർമ്മിച്ച ആപ്പിളിന്റെ ഏറ്റവും പുതിയ എ20 പ്രോ ചിപ്‌സെറ്റാണ് ഡ്യുവോയിൽ പ്രവർത്തിക്കുന്നത്. ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് ഫോണുകളിലും ഈ ചിപ്‌സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്.

ഐഫോൺ ഡ്യുവോയില്‍ 48 മെഗാപിക്സൽ പ്രധാന ക്യാമറ ഉൾപ്പെടുന്ന ഇരട്ട പിൻ ക്യാമറ യൂണിറ്റാണ് നൽകിയിരിക്കുന്നത്. മടക്കാവുന്ന ഡിസ്‌പ്ലേയുടെ ഉള്ളിലും കവർ ഡിസ്‌പ്ലേയിലും ക്യാമറകൾ നൽകിയിട്ടുണ്ട്. പാസ്‌പോർട്ടിന്റെ ആകൃതിയിലുള്ള ഈ  ഫോണിൽ മാഗ്‌സേഫ് വയർലെസ് ചാർജിംഗ് പിന്തുണയും ലഭ്യമാണ്.  

Advertising
Advertising

ഇന്ത്യയിൽ ഇതുവരെ വിപണിയിലെത്തിയതിൽവെച്ച് ഏറ്റവും വിലകൂടിയ സ്മാർട്ട്‌ഫോണായി മാറിയിരിക്കുകയാണ് ഡ്യുവോ. 256GB സ്റ്റോറേജുള്ള ഡ്യുവോയുടെ ബേസ് വേരിയന്റിന്റെ വില 299,900 മുതലാണ്. 512GB, 1TB, 2TB മോഡലുകൾക്ക് യഥാക്രമം 3,24,900, 3,74,900, 4,49,900  എന്നിങ്ങനെയാണ് വില. സ്റ്റാർ വൈറ്റ്, നൈറ്റ് സ്കൈ എന്നീ നിറങ്ങളിലാണ് ഐഫോൺ ഡ്യുവോ ലഭ്യമാകുന്നത്.  പ്രീ-ഓർഡറുകൾ ഒക്ടോബർ 16 മുതൽ ആരംഭിക്കും, ഒക്ടോബർ 23 ന് വിൽപ്പനയ്‌ക്കെത്തും. 

eSIM മാത്രമെ ഡ്യുവോയില്‍ സപ്പോര്‍ട്ട് ചെയ്യൂ. ഫോണിന്റെ ബാറ്ററിക്ക് കൂടുതൽ സ്ഥലം ലഭ്യമാക്കാനാണിതെന്ന് കമ്പനി വ്യക്തമാക്കുന്നു. iPhone 18 Pro-യുടെ 6.3 ഇഞ്ച് സ്ക്രീനിനേക്കാൾ 80 ശതമാനം വലുപ്പമുള്ള 7.6 ഇഞ്ച് Super Retina XDR ഫോൾഡബിൾ ഡിസ്‌പ്ലേയാണ് ഇതിന്റെ ഉള്ളിലുള്ളത്. നടുവിലെ മടക്ക് കുറഞ്ഞ അളവിൽ മാത്രം കാണപ്പെടുന്ന രീതിയിലും, പ്രകാശ പ്രതിഫലനം കുറയ്ക്കുന്നതിനുമായി പ്രത്യേക നാനോ ടെക്സ്ചർ ഫിനിഷാണ് ഇതിലുള്ളത്. 

പുറത്തെ സ്ക്രീനിലും പിൻ പാനലിലും സെറാമിക് ഷീൽഡ് സംരക്ഷണം ഫോണിന് ലഭിക്കുന്നു. മികച്ച മൾട്ടിടാസ്കിംഗിനായുള്ള സ്പ്ലിറ്റ് വ്യൂ, ആപ്പുകൾ പെയർ ചെയ്യാനും സ്വൈപ്പ് ചെയ്തുകൊണ്ട് അവ എളുപ്പത്തിൽ മാറ്റാനുമുള്ള സൗകര്യം, ഭാഗികമായി മടക്കി ഉപയോഗിക്കാനുള്ള കഴിവ് തുടങ്ങിയവയൊക്കെ പ്രത്യേകതകളാണ്.  2nm പ്രോസസ്സിൽ നിർമ്മിച്ച പുതിയ A20 Pro ചിപ്‌സെറ്റാണ് മോഡലിന് കരുത്ത് പകരുന്നത്. 20 ശതമാനം വേഗതയേറിയ പെർഫോമൻസ് നൽകുന്ന രണ്ട് പുതിയ "സൂപ്പർ കോറുകളും" നാല് പുതിയ എഫിഷ്യൻസി കോറുകളും അടങ്ങുന്ന ആറ്-കോർ സിപിയുവാണ് ഇതിലുള്ളത്.  

പ്രധാന ക്യാമറയ്ക്കൊപ്പം 48 മെഗാപിക്സൽ ഫ്യൂഷൻ അൾട്രാ വൈഡ് ക്യാമറയും നൽകിയിട്ടുണ്ട്. 4K/120 fps വരെ റെസല്യൂഷനിൽ വീഡിയോകൾ റെക്കോർഡ് ചെയ്യാൻ ഈ ഫോണിന് സാധിക്കും. മുൻവശത്ത്, സെന്റർ സ്റ്റേജ് ക്യാമറയും, മടക്കാവുന്ന സ്ക്രീനിൽ ഒരു അണ്ടർ-ഡിസ്പ്ലേ ഫേസ് ടൈം ക്യാമറയും  ഉൾപ്പെടുത്തിയിരിക്കുന്നു. ഒരു ദിവസം നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒറ്റ ചാർജിൽ ഇന്നർ സ്ക്രീൻ ഉപയോഗിക്കുമ്പോൾ 31 മണിക്കൂറും, ഔട്ടർ സ്ക്രീൻ ഉപയോഗിക്കുമ്പോൾ 44 മണിക്കൂറും, രണ്ട് സ്ക്രീനുകളും മാറ്റിമാറ്റി ഉപയോഗിക്കുമ്പോൾ 22 മണിക്കൂറും വീഡിയോ പ്ലേബാക്ക് ബാക്കപ്പ് ലഭിക്കും. 5 മിനിറ്റ് ചാർജ് ചെയ്താൽ 5 മണിക്കൂർ വീഡിയോ പ്ലേബാക്ക് ലഭിക്കുമെന്നും ആപ്പിൾ വ്യക്തമാക്കുന്നു.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Similar News