വാട്‌സ്ആപ്പ് ഉപയോക്താക്കൾ ജാഗ്രതൈ! പ്ലേ സ്റ്റോറിൽ വ്യാജൻ ഇറങ്ങിയിട്ടുണ്ട്; ഡൗൺലോഡ് ചെയ്‌തത് അഞ്ച് ലക്ഷത്തിലധികം പേർ

ഇതിനകം തന്നെ അഞ്ച് ലക്ഷത്തിലധികം ആളുകൾ ഈ ആപ്പ് ഡൗൺലോഡ് ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

Update: 2026-10-18 11:10 GMT

​ഗൂ​ഗിൾ പ്ലേ സ്റ്റോറിൽ സന്ദേശമയക്കാൻ നമ്മളിൽ പലരും ഏറെ ഇഷ്ടപ്പെടുന്ന ഒരു ആപ്പാണ് വാട്സാപ്പ്. എന്നാൽ, ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിച്ചില്ലെങ്കിൽ മുട്ടൻ പണി തന്നെ കിട്ടും. കാരണം, ഗൂ​ഗിൾ ക്രോമിന്റെ വ്യാജ പതിപ്പ് വന്ന് ദിവസങ്ങൾക്കുള്ളിൽ വാട്സാപ്പിന്റേയും വ്യാജപ്പതിപ്പുകൾ പ്ലേസ്റ്റോറിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇതിനകം തന്നെ അഞ്ച് ലക്ഷത്തിലധികം ആളുകൾ ഈ ആപ്പ് ഡൗൺലോഡ് ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആൻഡ്രോയിഡ് അതോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം, സെപ്റ്റംബർ മാസം മുതലാണ് ഈ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായി തുടങ്ങിയത്. പ്ലേ സ്റ്റോറിൽ വ്യാജ ആപ്പുകളുടെ ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. അതിനാൽ നിങ്ങൾ ഏത് ആപ്പും ഇൻസ്റ്റാൾ ചെയ്യുന്നതിന് മുമ്പ് അതീവ ജാ​ഗ്രത പാലിച്ചിരിക്കണം.

Advertising
Advertising

റെഡ്ഡിറ്റ് ഉപയോക്താവാണ് പ്ലേ സ്റ്റോറിലെ സ്‌പോൺസേർഡ് സൗകര്യം ദുരുപയോഗം ചെയ്ത് പരസ്യമായി പ്രത്യക്ഷപ്പെട്ട ഈ വ്യാജ ആപ്പിനേക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നൽകിയത്. പ്ലേ സ്റ്റോർ കണക്കുകൾ പ്രകാരം ഈ വ്യാജ ആപ്പ് 500,000ത്തിലധികം തവണ ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.

Agment Assets sallu എന്ന ഡെവലപ്പർ അക്കൗണ്ടിൽ നിന്നാണ് ഈ ആപ്പ് പ്ലേ സ്റ്റോറിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. യഥാർഥ വാട്ട്‌സ്ആപ്പിന്റെ സ്‌ക്രീൻഷോട്ടുകളും വിവരണങ്ങളുമാണ് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനായി ഉപയോ​ഗിച്ചിരിക്കുന്നത്.

വ്യാജ വാട്‌സ്ആപ്പ് എങ്ങനെ തിരിച്ചറിയാം?

ഏതെങ്കിലും ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് ഡെവലപ്പറുടെ പേരും റിവ്യൂവുകളും ശ്രദ്ധാപൂർവം പരിശോധിച്ചിരിക്കണം. സ്പോൺസേർഡ് റിസൾട്ടുകളിൽ വരുന്ന ആപ്പുകളും വളരെ ശ്രദ്ധയോടെ വേണം തിരഞ്ഞെടുക്കാൻ. ചുരുക്കിപ്പറഞ്ഞാൽ ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ഡെവലപ്പറുടെ പേരും ഡൗൺലോഡുകളുടെ എണ്ണവും പരിശോധിക്കണമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - അഭിരാമി ഒതയോത്ത്

contributor

Similar News